Malayalam

Fact Check: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശേഷം തിരഞ്ഞെടുത്ത പുതിയ പോപ്പ്? ചിത്രത്തിന്റെ സത്യമറിയാം

ഫിലിപ്പന്‍സിലെ മനില ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ലൂയി അന്റോണിയോ ടാഗ്ലെയാണ് പുതിയ പോപ്പ് എന്ന തരത്തില്‍ അദ്ദേഹത്തിന്റെ ചിത്രസഹിതമാണ് പ്രചാരണം.

HABEEB RAHMAN YP

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം 2025 മെയ് 8-നാണ് പുതിയ പോപ്പിനെ തിരഞ്ഞെടുത്തതിന്റ സൂചനയായി സിസ്‌റ്റൈന്‍ ചാപ്പല്‍ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഫിലിപ്പന്‍സിലെ മനില ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ലൂയി  അന്റോണിയോ ടാഗ്ലെയാണ് പുതിയ പോപ്പ് എന്ന തരത്തില്‍ അദ്ദേഹത്തിന്റെ ചിത്രസഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം

Fact-check: 

പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയാണ് പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പുതിയ പോപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകളുമായി ബന്ധപ്പെട്ട് മെയ്  8 ന് ഇന്ത്യന്‍ സമയം രാത്രി 10ന് ശാലോം ടിവി പങ്കുവെച്ച തത്സമയ വീഡിയോയാണ് ആദ്യം പരിശോധിച്ചത്. ഇതില്‍ 48-ാം മിനുറ്റിലാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പുതിയ പോപ്പ് ജനങ്ങളെ കാണുന്നത്. കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയാണ് പുതിയ പോപ്പെന്ന് തത്സമയ ചടങ്ങില്‍നിന്ന് വ്യക്തമാണ്. 

തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ പരിശോധിച്ചു. ബിബിസി നല്‍കിയ റിപ്പോര്‍ട്ടിലും കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയാണ് പുതിയ പോപ്പെന്ന് വ്യക്തമാക്കുന്നു. 

റോയിറ്റേഴ്സ് ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയുടെ ചിത്രസഹിതം വാര്‍ത്ത നല്‍കിയതായി കാണാം. 

പ്രചരിക്കുന്ന ചിത്രത്തില്‍ പരാമര്‍ശിക്കുന്ന ലൂയിസ് അന്റോണിയോ ടാഗ്ലെയും കര്‍ദിനാള്‍ റോബര്‍ട്ട് പ്രേവോയും തമ്മില്‍ പ്രകടമായ രൂപവ്യത്യാസങ്ങളുണ്ടെന്നും വ്യക്തമാണ്.

ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമായി. എന്നാല്‍ മനില ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ലൂയി അന്റോണിയോ ടാഗ്ലെയെ പോപ്പായി തിരഞ്ഞെടുത്തേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

Fact Check: Joe Biden serves Thanksgiving dinner while being treated for cancer? Here is the truth

Fact Check: അസദുദ്ദീന്‍ ഉവൈസി ഹനുമാന്‍ വിഗ്രഹത്തിന് മുന്നില്‍ പൂജ നടത്തിയോ? വീഡിയോയുടെ സത്യമറിയാം

Fact Check: சென்னை சாலைகளில் வெள்ளம் என்று வைரலாகும் புகைப்படம்?உண்மை அறிக

Fact Check: ಪಾಕಿಸ್ತಾನ ಸಂಸತ್ತಿಗೆ ಕತ್ತೆ ಪ್ರವೇಶಿಸಿದೆಯೇ? ಇಲ್ಲ, ಈ ವೀಡಿಯೊ ಎಐಯಿಂದ ರಚಿತವಾಗಿದೆ

Fact Check: శ్రీలంక వరదల్లో ఏనుగు కుక్కని కాపాడుతున్న నిజమైన దృశ్యాలా? కాదు, ఇది AI-జనరేటెడ్ వీడియో