Malayalam

Fact Check: തിരഞ്ഞെടുപ്പ് പരസ്യവിവാദത്തില്‍ സുപ്രഭാതം പത്രത്തിന് വരിക്കാരെ നഷ്ടപ്പെട്ടതായി മീഡിയവണ്‍ വാര്‍ത്ത? സത്യമറിയാം

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പില്‍‌ ‍എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ സരിന് അനുകൂലമായ പരസ്യം പ്രസിദ്ധീകരിച്ചത് വിവാദമായതിന് പിന്നാലെ സുപ്രഭാതം ദിനപത്രത്തിന് 62,000 വരിക്കാരെ നഷ്ടമായെന്ന് മീഡിയവണ്‍ ചാനലിന്റെ വാര്‍ത്താ കാര്‍ഡ് രൂപത്തിലാണ് പ്രചാരണം.

HABEEB RAHMAN YP

പാലക്കാട് നിയമസഭ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ വിവാദ പരസ്യത്തിന് പിന്നാലെ സുപ്രഭാതം ദിനപത്രത്തിന് വരിക്കാരെ നഷ്ടപ്പെട്ടതായി സമൂഹമാധ്യങ്ങളില്‍ പ്രചാരണം. പത്രത്തിന് 62,000 വരിക്കാരെ നഷ്ടമായെന്ന് മീഡിയവണ്‍ ചാനല്‍ വാര്‍ത്ത നല്‍കിയതായാണ് പ്രചാരണം.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മീഡിയവണ്‍ ഇത്തരമൊരു വാര്‍ത്താകാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡില്‍ പ്രധാന വാര്‍ത്താ വാക്യത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ചില അക്ഷരങ്ങള്‍ കാണാം. ഉപയോഗിച്ച ഫോണ്ടിലുള്ള വ്യത്യാസമടക്കം ഘടകങ്ങള്‍ ഇത് എഡിറ്റ് ചെയ്ത് നിര്‍മിച്ചതാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തിയതിയില്‍ മീഡിയവണ്‍ പങ്കുവെച്ച വാര്‍ത്താകാര്‍ഡുകള്‍ പരിശോധിച്ചു. ഇതോടെ യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്തി.

വിവാദ പരസ്യവുമായി ബന്ധപ്പെട്ടുതന്നെയാണ് വാര്‍ത്ത. സംഭവത്തില്‍ മന്ത്രി എംബി രാജേഷടക്കം സിപിഐഎം നേതാക്കള്‍ നിലപാട് മാറ്റിയതുമായി ബന്ധപ്പെട്ടാണ് മീഡിയവണ്‍ വാര്‍ത്താകാര്‍ഡ് പങ്കുവെച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച വിശദമായ വാര്‍ത്തയും ചാനലിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായി കാണാം. 

പ്രചരിക്കുന്ന കാര്‍ഡ് ഈ വാര്‍ത്താ കാര്‍ഡില്‍ മാറ്റം വരുത്തി തയ്യാറാക്കിയതാണെന്ന് വ്യക്തമായി. മലക്കം മറിഞ്ഞ് സിപിഎം എന്ന പ്രധാന വാര്‍ത്താവാക്യം മായ്ച്ച് പകരം പ്രചരിക്കുന്ന ഉള്ളടക്കം എഴുതിച്ചേര്‍ക്കുകയായിരുന്നു. ബിഗ് ബ്രേക്കിങ് എന്ന തലക്കെട്ടും ഒഴിവാക്കിയതായി  കാണാം.

അവസാനഘട്ട സ്ഥിരീകരണത്തിനായി മീഡിയവണ്‍ വെബ് ഡെസ്കില്‍ ബന്ധപ്പെട്ടു. കാര്‍ഡ് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും സുപ്രഭാതത്തിനെതിരെ ഇത്തരമൊരു വാര്‍ത്ത മീഡിയവണ്‍ ഒരു പ്ലാറ്റ്ഫോമിലും പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. 

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്നും മീഡിയവണ്‍ ഇത്തരമൊരു വാര്‍ത്ത നല്‍കിയിട്ടില്ലെന്നും വ്യക്തമായി.

Fact Check: Rohingya Muslims taking over jobs in India? No, weaver’s video is from Bangladesh

Fact Check: രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയില്‍ ജനത്തിരക്കെന്നും ആളില്ലെന്നും പ്രചാരണം - ദൃശ്യങ്ങളുടെ സത്യമറിയാം

Fact Check: நடிகர் ரஜினி தவெக மதுரை மாநாடு குறித்து கருத்து தெரிவித்ததாக பரவும் காணொலி? உண்மை என்ன

Fact Check: ಮತ ಕಳ್ಳತನ ವಿರುದ್ಧದ ರ್ಯಾಲಿಯಲ್ಲಿ ಶಾಲಾ ಮಕ್ಕಳಿಂದ ಬಿಜೆಪಿ ಜಿಂದಾಬಾದ್ ಘೋಷಣೆ?

Fact Check: రాహుల్ గాంధీ ఓటర్ అధికార యాత్రను వ్యతిరేకిస్తున్న మహిళ? లేదు, ఇది పాత వీడియో