Malayalam

Fact Check: ബംഗ്ലാദേശിനെ പുകഴ്ത്തി മമത ബാനര്‍ജിയെ പിന്തുണച്ച് ബംഗ്ലാദേശി പൗരന്‍? വീഡിയോയുടെ വാസ്തവം

ബംഗ്ലാദേശ് സൂപ്പര്‍ പവറാണെന്നും മമതാ ബാനര്‍ജിയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും ഒരാള്‍ പറയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ബംഗ്ലാദേശിനെ പുകഴ്ത്തിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് പിന്തുണ അറിയിച്ചും സംസാരിക്കുന്ന ബംഗ്ലാദേശി പൗരന്റേതെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 14 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബംഗ്ലാദേശ് സൂപ്പര്‍ പവറാണെന്നും താന്‍ കൊല്‍ക്കത്തയിലാണ് ജീവിക്കുന്നതെന്നും മമത ബാനര്‍ജിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നുമെല്ലാമാണ് അദ്ദേഹം പറയുന്നത്

Fact-check: 

പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

വീഡിയോയുടെ മുകള്‍ഭാഗത്തായി സോറ എന്ന എഐ വീഡിയോ നിര്‍മാണ പ്ലാറ്റ്ഫോമിന്റെ ലോഗോ കാണാം. ഇത് ദൃശ്യം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്നതിന്റെ പ്രഥമസൂചനയായി. കൂടാതെ വീഡിയോയില്‍ സൈക്കിളില്‍ വരുന്ന ആണ്‍കുട്ടിയുടെ കൈകളിലെ അസ്വാഭാവികതയും മറ്റുള്ള പലരുടെയും ചലനങ്ങളിലെ അസ്വഭാവികതയുമെല്ലാം വീഡിയോ വ്യാജമാകാമെന്നതിന്റെ സൂചനയായി. 

തുടര്‍ന്ന് വീഡിയോ  എഐ നിര്‍മിതമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ചില എഐ ഡിറ്റക്ഷന്‍ വെബ്സൈറ്റുകള്‍ ഉപ.യോഗിച്ച് പരിശോധിച്ചു. ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 99 ശതമാനം എഐ നിര്‍മിതമാകാനുള്ള സാധ്യതയാണ് കണ്ടെത്തിയത്.

സൈറ്റ്എന്‍ജിന്‍ എന്ന മറ്റൊരു പ്ലാറ്റ്ഫോം ഉപയോഗിച്ചും പരിശോധിച്ചു. 70 ശതമാനത്തിലധികം വീഡിയോ എഐ നിര്‍മിതമാകാനുള്ള സാധ്യതയാണ് കണ്ടെത്തിയത്.

ഇതോടെ വീഡിയോ യഥാര്‍ത്ഥമല്ലെന്നും എഐ ഉപയോഗിച്ച് നിര്‍മിച്ചതോ മറ്റേതെങ്കിലും വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതോ ആകാമെന്നും വ്യക്തമായി. 

Fact Check: Hindu temple attacked in Bangladesh? No, claim is false

Fact Check: வங்கதேச முன்னாள் பிரதமர் ஷேக் ஹசீனாவின் உடல் நிலை கவலைக்கிடமாக ஆனதா? உண்மை அறிக

Fact Check: ಶ್ರೀಲಂಕಾದ ಪ್ರವಾಹದ ಮಧ್ಯೆ ಆನೆ ಚಿರತೆಯನ್ನು ರಕ್ಷಿಸುತ್ತಿರುವ ಈ ವೀಡಿಯೊ AI- ರಚಿತವಾಗಿವೆ

Fact Check: శ్రీలంక వరదల్లో ఏనుగు కుక్కని కాపాడుతున్న నిజమైన దృశ్యాలా? కాదు, ఇది AI-జనరేటెడ్ వీడియో

Fact Check: സമസ്തയ്ക്കെതിരെ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി? വാര്‍ത്താകാര്‍‍ഡിന്റെ സത്യമറിയാം