നവകേരളസദസ്സിനെ ബൃന്ദ കാരാട്ട് വിമര്‍ശിച്ചോ? വാസ്തവമറിയാം

കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് ധൂര്‍ത്താണെന്നും മുഖ്യമന്ത്രിയും സിപിഐ​എം പ്രവര്‍ത്തകരും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മാതൃകയാക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞുവെന്നാണ് പ്രചരണം.
നവകേരളസദസ്സിനെ ബൃന്ദ കാരാട്ട് വിമര്‍ശിച്ചോ? വാസ്തവമറിയാം
Published on
1 min read

നവകേരളസദസ്സുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തന്നെ വിമര്‍ശിച്ചതായി അവകാശപ്പെട്ടുകൊണ്ട് ഒരു സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ബൃന്ദ കാരാട്ടിന്റെ ചിത്രത്തിനൊപ്പം ചേര്‍ത്ത കുറിപ്പില്‍ അവര്‍ മുഖ്യമന്ത്രിയും സിപിഐഎം പ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയില്‍നിന്ന് ഏറെ പഠിക്കേണ്ടിയിരിക്കുന്നുവെന്ന് പറഞ്ഞതായും പരാമര്‍ശിക്കുന്നു.

Fact-check: 

പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്നും എ‍ഡിറ്റ് ചെയ്ത് നിര്‍മിച്ചതാണെന്നും വ്യക്തമാക്കുന്ന സൂചനകള്‍ പ്രാഥമിക പരിശോധനയില്‍ തന്നെ ലഭിച്ചു. ബൃന്ദ കാരാട്ടിന്റെ പേരില്‍ ഉള്‍പ്പെടെ നല്കിയിരിക്കുന്ന വാക്യങ്ങളില്‍ പ്രകടമായ അക്ഷരത്തെറ്റുകള്‍ ഇതിന്റെ ആദ്യസൂചനയായി.

തുടര്‍ന്ന് കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മലയാള മനോരമ ഓണ്‍ലൈനും ഏഷ്യാനെറ്റ് ന്യൂസും ഉള്‍പ്പെടെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

CPIM ന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലും ഇത് വ്യാജവാര്‍ത്തയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ ഡിജിപിയ്ക്കും സൈബര്‍ സെല്ലിനും പരാതി നല്കിയതായും പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

ഇതോടെ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിക്കാനായി.

Related Stories

No stories found.
logo
South Check
southcheck.in