നവകേരള സദസ്സിനായി പണപ്പിരിവ്: എംവി ജയരാജന്റെ ചിത്രത്തിനു പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

നവകേരള സദസ്സ് സംഘടിപ്പിക്കുന്നതിനായി നിലവിലെ സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ ​എംവി ജയരാജന്‍ തെരുവില്‍ പണപ്പിരിവ് നടത്തുന്നതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
നവകേരള സദസ്സിനായി പണപ്പിരിവ്: എംവി ജയരാജന്റെ ചിത്രത്തിനു പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

നവകേരള സദസ്സുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് എം വി ജയരാജന്‍ തെരുവില്‍ പണപ്പിരിവ് നടത്തുന്നുവെന്ന അവകാശവാദവുമായി ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നവകേരള സദസ്സിന് ഉദാരമായി സംഭാവന ചെയ്യുക എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്

Fact-check: 

വസ്തുതാ പരിശോധനയുടെ ആദ്യഘട്ടത്തില്‍ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതോടെ 2019 ല്‍ പങ്കുവെച്ച ചില സമൂഹമാധ്യമ പോസ്റ്റുകളില്‍ ഈ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. 

എക്സില്‍ 2019 ഓഗസ്റ്റ് 15 ന് പങ്കുവെച്ച ഇതേ ചിത്രം മുന്‍ ഡിജിപി ഡോ. ടി പി സെന്‍കുമാര്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജില്‍ 2019 സെപ്തംബറില്‍ പങ്കുവെച്ചതായി കണ്ടെത്തി. 

ഇതോടെ ചിത്രം 2019 ലേതോ അതിന് മുന്‍പുള്ളതോ ആണെന്ന് വ്യക്തമായി. തുടര്‍ന്ന് ഈ തിയതി ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ സമകാലികം മലയാളം എന്ന വെബ്സൈറ്റില്‍ ടി പി സെന്‍കുമാറിന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ലഭ്യമായി. ഇതും 2019 സെപ്തംബറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി നടത്തിയ പണപ്പിരിവാണ് ഇതെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനെ വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

തുടര്‍ന്ന് എക്സില്‍ നടത്തിയ തിരച്ചിലില്‍ ട്രോള്‍ എല്‍ഡിഎഫ് എന്ന ഒരു പേജില്‍ ഈ ചിത്രം പങ്കുവെച്ചതായി കണ്ടെത്തി. പത്രത്തില്‍ അച്ചടിച്ചുവന്ന ചിത്രത്തിനൊപ്പം അടിക്കുറിപ്പും കാണാം.

കണ്ണൂര്‍ പ്ലാസ ജംഗ്ഷനില്‍ നടന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനിടെ വഴിയോരത്തിരുന്ന പൊന്നുച്ചാമിയെന്നയാള്‍ സംഭാവന നല്കുന്ന ചിത്രം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നല്കിയിരിക്കുന്നത്.

ഇതോടെ ചിത്രം നാല് വര്‍ഷത്തിലേറെ പഴയതാണെന്നും നവകേരള സദസ്സുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in