Fact Check: സിജെപി പ്രതിഷേധക്കാരെ നേരിടാന്‍ എത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍? വീഡിയോയുടെ വാസ്ഥവമറിയാം

കാവി നിറത്തിലുള്ള പതാകയുമായി ഇരുചക്രവാഹനങ്ങളില്‍ റാലിയായി പോകുന്നവരുടെ ദൃശ്യമാണിത്.
Fact Check: സിജെപി പ്രതിഷേധക്കാരെ നേരിടാന്‍ എത്തുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍? വീഡിയോയുടെ വാസ്ഥവമറിയാം
Published on
1 min read

ജന്തര്‍ മന്തറില്‍ നടക്കുന്ന കോക്രോച്ച് ജനത പാര്‍ട്ടിയുടെ(സിജെപി) പ്രതിഷേധത്തെ നേരിടാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തുന്നുവെന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാവി നിറത്തിലുള്ള പതാകയുമായി ഇരുചക്രവാഹനങ്ങളില്‍ റാലിയായി പോകുന്നവരുടെ ദൃശ്യമാണിത്. ഇരുഗ്രൂപ്പുകളും തമ്മില്‍ പരസ്പരം ഏറ്റുമുട്ടിയെന്ന രീതിയിലാണ് പോസ്റ്റിലെ വിവരണം.

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ വീഡിയോ സമീപകാലത്തേതല്ലെന്നും 2026 മാര്‍ച്ച് മാസം മുതല്‍ പ്രചാരത്തിലുള്ളതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ലഭിച്ചു. ഇതില്‍ നിന്ന് വീഡിയോ സിജെപി പ്രതിഷേധം ആരംഭിച്ചതിനും മാസങ്ങള്‍ക്ക് മുന്‍പ് മുതല്‍ പ്രചാരത്തിലുള്ളതാണെന്ന് വ്യക്തമായി.

പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയച്ചതിനുശേഷമുള്ള ആഹ്ലാദപ്രകടനം എന്ന രീതിയിലും ഈ വീഡിയോ പ്രചരിച്ചിരുന്നു.

വീഡിയോയുടെ യഥാര്‍ഥ ലൊക്കേഷന്‍ വ്യക്തമല്ലെങ്കിലും ഇത് സമീപകാലത്തേതല്ലെന്ന് ഉറപ്പിക്കാനാകും. നീറ്റ് ക്രമക്കേടുകള്‍ക്കും പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ ഓണ്‍ലൈന്‍ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ ജൂണ്‍ 20 നാണ് പ്രതിഷേധം ആരംഭിച്ചത്. അതിനാല്‍ ഈ വീഡിയോയ്ക്ക് സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന് വ്യക്തമായി.

logo
South Check
southcheck.in