Fact Check: ഇത് പശ്ചിമ ബംഗാളില്‍ നിന്ന് ബംഗ്ലാദേശികളെ പുറത്താക്കുന്ന ദൃശ്യമല്ല

ബംഗ്ലാദേശി കുടിയേറ്റക്കാര്‍ ഒഴിഞ്ഞുപോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് നീക്കുന്ന ദൃശ്യമെന്നാണ് പോസ്റ്റുകളില്‍ പറയുന്നത്.
Fact Check: ഇത് പശ്ചിമ ബംഗാളില്‍ നിന്ന് ബംഗ്ലാദേശികളെ പുറത്താക്കുന്ന ദൃശ്യമല്ല
Published on
1 min read

പശ്ചിമ ബംഗാളില്‍ നിന്ന് ബംഗ്ലാദേശി കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്ന ദൃശ്യം എന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോലീസുകാര്‍ ചേര്‍ന്ന് ഒരു യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് കാണാം. ബംഗ്ലാദേശ് സ്വദേശിയായ ഫാത്തിമയും കുടുംബവും ഒഴിഞ്ഞുപോകാന്‍ തയാറാകാത്തതിനെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് അവരെ ഒഴിപ്പിക്കുന്നുവെന്നാണ് പോസ്റ്റില്‍ പറയുന്നത്

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത് പശ്ചിമ ബംഗാളില്‍ നിന്ന് ബംഗ്ലാദേശികളെ ഒഴിപ്പിക്കുന്ന ദൃശ്യമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. ഇടിവി ഭാരത് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയില്‍ നടന്ന കൈയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുടെ ദൃശ്യമാണിത്. തിലക് നഗറിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ച അനധികൃത കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് പൊളിച്ചുമാറ്റിയത്. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വീടുകള്‍ ഒഴിഞ്ഞുമാറാതിരുന്നവരെയാണ് പോലീസ് ബലമായി നീക്കിയത്. സര്‍ക്കാര്‍ നടത്തിവന്ന പ്രത്യേക കൈയ്യേറ്റമൊഴിപ്പിക്കല്‍ നടപടിയുടെ ഭാഗമായാണ് സര്‍ക്കാര്‍ഭൂമിയിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയത്. വാര്‍ത്തയുടെ പരിഭാഷപ്പെടുത്തിയ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം. 

സമാനമായ വാര്‍ത്ത മറ്റ് മാധ്യമങ്ങളും നല്‍കിയിട്ടുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കലിന്റെ വിവിധ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ റിപ്പോര്‍ട്ട് ചുവടെ കാണാം

ഇതില്‍ നിന്ന് വൈറല്‍ വീഡിയോ പശ്ചിമ ബംഗാളില്‍ നിന്ന് ബംഗ്ലാദേശികളെ പുറത്താക്കുന്നതല്ലെന്നും രാജസ്ഥാനിലെ ബര്‍മര്‍ ജില്ലയില്‍ നടന്ന അനധികൃത കൈയ്യേറ്റമൊഴിപ്പിക്കലിന്റെ ദൃശ്യമാണെന്നും വ്യക്തമായി.

logo
South Check
southcheck.in