

ബിജെപി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ യുവാവ് ശോഭ സുരേന്ദ്രനെതിരെ അശ്ലീല ആംഗ്യം കാണിച്ചുവെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ യുവാവ് വാഹനത്തിലിരുന്ന് ശോഭ സുരേന്ദ്രനോട് കയര്‍ത്തു സംസാരിക്കുന്ന മുഖഭാവത്തില്‍ അശ്ലീല ആംഗ്യം കാണിക്കുന്നതാണ് ചിത്രത്തില്‍. അമ്മയുടെ പ്രായമുള്ള സ്ത്രീയോട് അശ്ലീല ആംഗ്യം കാണിച്ച യുവാവിനെതിരെ വിമര്‍ശനവുമായാണ് സന്ദേശം.
പ്രചാരണം വ്യാജമാണെന്നും യുവാവ് അശ്ലീല ആംഗ്യം കാണിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
പ്രചരിക്കുന്ന ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചതോടെ സമാന ചിത്രം നിരവധി പേര്‍ പങ്കിട്ടതായി കണ്ടെത്തി. കെപിസിസി എന്ന പേരിലുള്ള ഒരു ഫെയ്സ്ബുക്ക് പേജില്‍ പങ്കിട്ട ചിത്രത്തില്‍ സമാന മുഖഭാവമുണ്ടെങ്കിലും കൈ ഉപയോഗിച്ച് അശ്ലീല ആംഗ്യം കാണിക്കുന്നില്ല. ഇതോടെ ചിത്രത്തില്‍ എഡിറ്റിങ് നടന്നതായി സൂചന ലഭിച്ചു.
കൂടുതല്‍ സ്ഥിരീകരണത്തിനായി തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഈ ചിത്രത്തിലും എഡിറ്റിങ് നടന്നതായി സൂചന ലഭിച്ചു. സംഭവത്തിന്റെ ദൈര്‍ഘ്യമേറിയ വീഡിയോ പതിപ്പില്‍ ഇത്തരമൊരു ഭാഗമില്ല. കയര്‍ത്തു സംസാരിക്കുന്ന മുഖഭാവമോ അശ്ലീല ആംഗ്യമോ വീഡിയോയില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. ഹൈബി ഈഡന്‍ എംപി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പില്‍ ഇത് വ്യക്തമാണ്.
തുടര്‍ന്ന് ചിത്രത്തിലെ എഡിറ്റിങ് സ്ഥിരീകരിക്കാന്‍ എഐ ഡിറ്റക്ഷന്‍ സംവിധാനങ്ങളില്‍ പരിശോധിച്ചു. ഇമേജ് വിസ്പെറര്‍ എന്ന സൈറ്റില്‍ നടത്തിയ പരിശോധനയിലും ചിത്രത്തില്‍ എഡിറ്റിങ് നടന്നതായി വ്യക്തമായി.
ഇതോടെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.