Fact Check: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെ ഓസ്ട്രേലിയന്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി ഇന്ത്യന്‍ ആരാധകന്‍? വീഡിയോയുടെ വാസ്തവം

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് സെമിഫൈനല്‍ മത്സരത്തില്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യന്‍ടീം ഫൈനലിലെത്തിയതിന് പിന്നാലെയാണ് മത്സരത്തിനിടെ ഓസ്ട്രേലിയന്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന്റേതെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനിടെ ഓസ്ട്രേലിയന്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി ഇന്ത്യന്‍ ആരാധകന്‍? വീഡിയോയുടെ വാസ്തവം
Published on
2 min read

2025 മാര്‍ച്ച് 4 ചൊവ്വാഴ്ച ദുബായില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് സെമിഫൈനലില്‍  ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലെത്തിയിരുന്നു. ഈ മത്സരത്തിന് പിന്നാലെയാണ് ഓസ്ട്രേലിയന്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ഇന്ത്യന്‍ ആരാധകന്റേതെന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഓസ്ട്രേലിയന്‍ ജഴ്സിയണിഞ്ഞ യുവതിയെ ഇന്ത്യന്‍ ജഴ്സിയണിഞ്ഞ യുവാവ് ഗാലറിയില്‍ പ്രൊപ്പോസ് ചെയ്യുന്ന ദൃശ്യം വീഡിയോയില്‍ കാണാം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ നാലുവര്‍ഷത്തിലേറെ പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

വീഡിയോയുടെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ യൂട്യൂബ് ചാനലില്‍ കണ്ടെത്തി. 2020 നവംബര്‍ 29 നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സിഡ്നിയില്‍ നടന്ന ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നു സംഭവമെന്ന് വീഡിയോയ്ക്കൊപ്പം നല്‍കിയിരിക്കുന്ന വിവരണത്തില്‍പറയുന്നു. 

ഈ സൂചകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട ഏതാനും മാധ്യമറിപ്പോര്‍ട്ടുകളും ലഭിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഓസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ 2020 നവംബറില്‍ നടന്ന ഏകദിന ക്രിക്കറ്റ് മത്സരത്തിനിടെ നടന്ന സംഭവമാണിതെന്ന് വ്യക്തമാക്കുന്നുണ്ട്. 

2020 നവംബര്‍ 29 ന് തന്നെ ഇന്ത്യാടുഡേ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തതായും കണ്ടെത്തി.  

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഈയിടെ നടന്ന ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. 

Related Stories

No stories found.
logo
South Check
southcheck.in