

നടന്‍ ഇന്നസെന്റിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത് 55 അകമ്പടി വാഹനങ്ങളുടെ സാന്നിധ്യത്തിലെന്ന് പ്രചാരണം. മുഖ്യമന്ത്രി വിഡി സതീശന്‍ നടന്‍ സലീംകുമാറിന്റെ മരണാനന്തര ചടങ്ങുകള്‍ക്കെത്തിയ ചിത്രത്തിനൊപ്പം ഇന്നസെന്റിന് ആദരാഞ്ജലിയര്‍പ്പിക്കുന്ന ബോര്‍ഡുകള്‍ക്ക് സമീപം നിരനിരയായി വാഹനങ്ങള്‍ നില്‍ക്കുന്ന ചിത്രമാണ് പിണറായി വിജയന്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയ ചിത്രമെന്ന തരത്തില്‍ പ്രചരിക്കുന്നത്.
പ്രചാരണം വ്യാജമാണെന്നും പിണറായി വിജയന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.
പ്രചരിക്കുന്ന ചിത്രം സൂക്ഷ്മമായി പരിശോധിച്ചതോടെ ഇതില്‍ ചില പ്രശ്നങ്ങള്‍ കണ്ടെത്തി. ഏറ്റവും മുന്നിലെ വാഹനത്തിന് രജിസ്ട്രേഷന്‍ നമ്പറില്ല, പകരം ചീഫ് മിനിസ്റ്റര്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രവുമല്ല, സംസ്ഥാനത്ത് മന്ത്രിമാരും മുഖ്യമന്ത്രിമാരും ഉപയോഗിച്ചുകൊണ്ടിരുന്നത് ടൊയോട്ട ഇന്നോവ വാഹനങ്ങളായിരുന്നു. ഏറ്റവുമൊടുവില്‍ പിണറായി വിജയന്‍ കിയ വാഹനത്തിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിലെ വാഹനത്തിന് ടാറ്റയുടെ ലോഗോ കാണാം.
തുടര്‍ന്ന് ചിത്ര എഐ നിര്‍മിതമാണോ എന്ന് പരിശോധിച്ചു. ഹൈവ് മോഡറേഷന്‍ ടൂള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇത് നാനോ ബനാന മോഡല്‍ ഉപയോഗിച്ച് സൃഷ്ടിച്ചതാകാമെന്ന ഫലമാണ് ലഭിച്ചത്.
തുടര്‍ന്ന് സൈറ്റ് എന്‍ജിന്‍ എന്ന മറ്റൊരു എഐ ഡിറ്റക്ഷന്‍ സംവിധാനമുപയോഗിച്ചും പരിശോധിച്ചു. ഇതിലും സമാന ഫലമാണ് ലഭിച്ചത്.
ഇതോടെ പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമാണെന്ന് മനസ്സിലാക്കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്നസെന്റിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ പിണറായി വിജയന്‍ എത്തിയതിന്റെ പഴയ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ പങ്കിട്ടതായി കണ്ടെത്തി. അകമ്പടിവാഹനങ്ങളില്ലാതെയാണ് അദ്ദേഹം എത്തിയതെന്ന് വ്യക്തമാണ്.
ഇതോട പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.