Fact Check: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ SDPI പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തോ?

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച് ജില്ലാകേന്ദ്രങ്ങളില്‍ മെയ് 28ന് എസ്ഡിപിഐ മാര്‍ച്ച് നടത്തുമെന്ന തരത്തില്‍ പാര്‍ട്ടിയുടെ പോസ്റ്ററാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡില്‍ SDPI പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തോ?
Published on
1 min read

എക്‌സാലോജിക് -സി.എം.ആർ.എൽ. ഇടപാടുമായി ബന്ധപ്പെട്ട  കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് സിപിഐഎം പ്രതിഷേധം ശക്തമാണ്. ഇതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുന്നുവെന്ന തരത്തില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ ലേബലിലാണ് പോസ്റ്റര്‍ പ്രചരിക്കുന്നത്. സിപിഐഎം - എസ്ഡിപിഐ ബന്ധം പുറത്തുവെന്നെന്ന കുറിപ്പോടെയാണ് നിരവധി പേര്‍ ഈ പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. 

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എസ്ഡിപിഐ ഇത്തരമൊരു പ്രതിഷേധം ആസൂത്രണം ചെയ്തിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന പോസ്റ്റര്‍ സൂക്ഷ്മമായി നിരീക്ഷിച്ചതോടെ ഇതില്‍ ചില അക്ഷരത്തെറ്റുകളടക്കം കണ്ടെത്തി. പകപോക്കലിന് പകരം പക പോകല്‍‍. റെയ്ഡിന് പകരം റെയ്ഡ് എന്നിങ്ങനെയാണ് പോസ്റ്ററിലുള്ളത്. കൂടാതെ, പോസ്റ്ററില്‍ തീയതി പരാമര്‍ശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

തുടര്‍ന്ന് എസ്ഡിപിഐ-യുടെ സമൂഹമാധ്യമ പേജുകള്‍ പരിശോധിച്ചു. പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി അവര്‍ പങ്കിട്ട പോസ്റ്റ് ലഭിച്ചു. കൂടാതെ സംഭവത്തില്‍ നിയമനടപടി സ്വീകരിച്ചതായി അറിയിച്ച് 2026 മെയ് 27ന് രാത്രി 9 മണിയോടെ പങ്കിട്ട മറ്റൊരു പോസ്റ്റും കാണാം. 

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

logo
South Check
southcheck.in