Fact Check: ഇത് കടല്‍പശുവിന്റെ ദൃശ്യങ്ങളോ? വാസ്തവമറിയാം

കടല്‍പശുവിന്റെ അത്ഭുത ദൃശ്യങ്ങളെന്ന വിവരണത്തോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍ കടല്‍തീരത്ത് പശുവിന്റെ തലയും മത്സ്യത്തിന്റേതിന് സമാനമായ ചിറകുകളുമുള്ള ഒരു ജീവിയെ കാണാം.
Fact Check: ഇത് കടല്‍പശുവിന്റെ ദൃശ്യങ്ങളോ? വാസ്തവമറിയാം
Published on
2 min read

കടല്‍പശുവിന്റേതെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഏതാനും സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു കറുത്ത പശുവിന്റെ തലയും വലിയൊരു മത്സ്യത്തിന്റേതിന് സമാനമായ ഉടലുമുള്ള ജീവിയെ കടല്‍തീരത്ത് കാണാം.

Fact-check:

പ്രചരിക്കുന്ന ദൃശ്യങ്ങള്‍  യഥാര്‍ത്ഥമല്ലെന്നും കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

കടല്‍പശുവെന്ന ജീവിയെക്കുറിച്ചാണ് ആദ്യം അന്വേഷിച്ചത്. Hydrodamalis Gigas എന്ന ശാസ്ത്രീയനാമമുള്ള ഈ ജീവിയ്ക്ക് 18-ാം നൂറ്റാണ്ടില്‍ വംശനാശം സംഭവിച്ചതാണ്. പിന്നീട് Sirenians വിഭാഗത്തിലെ Manatee, Dugong എന്നീ ജീവികളെയും Seal എന്ന ജീവിയെയുമാണ് ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത്. 

പ്രചരിക്കുന്ന വീഡിയോയിലേത് ഇതിലെ മൂന്നാമത്തെ വിഭാഗമായ സീലുമായാണ് കൂടുതല്‍ സാമ്യത കാണാനാവുന്നത്. തുടര്‍ന്ന് ശാസ്ത്രീയമായ വ്യക്തതയ്ക്കായി കാലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്രവിഭാഗം അധ്യാപകനായ ഡോ. അനീഷുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ വിശദീകരണം. 

പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നതുപോലെ ഒരു ജീവിയില്ല. അത് പൂര്‍ണമായും സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്തതാണെന്ന് മനസ്സിലാക്കുന്നു. കടല്‍ജീവിയായ സീലുകളോടാണ് അതിന് സാദൃശ്യം. ഇത്തരത്തീല്‍ സീലുകളുടെ വീഡിയോ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാവാം. സീലുകള്‍ രണ്ട് തരത്തിലുണ്ട്. ഇതില്‍ Eared Seals വിഭാഗത്തില്‍പെടുന്ന  Sea Lions എന്നറിയപ്പെടുന്നവ പൊതുവെ വലുതാണ്. ചെറിയ സീലുകളെ Fur Seals എന്നാണ് അറിയപ്പെടുന്നത്. Otariidae വിഭാഗത്തില്‍പെടുന്ന സസ്തനികളാണിവ. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ അവ External Ear Flaps ഉപയോഗിച്ച് ചലിക്കുന്നതായി കാണാം. ഇത് Sea Lion വിഭാഗത്തിലെ സീലിന്റെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത് നിര്‍മിച്ചതാവാനാണ് സാധ്യത. മാത്രവുമല്ല, നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പശുവിന്റെ മുഖമുള്ള ഒരു ജീവി കടലിലില്ല.”

ഇതോടെ ദൃശ്യങ്ങള്‍‍ കൃത്രിമമായി സൃഷ്ടിച്ചതോ എഡിറ്റ് ചെയ്തതോ ആകാമെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ ഇത് സാധൂകരിക്കുന്ന ഏതാനും സൂചനകളും ലഭിച്ചു. ആദ്യ വീഡിയോയില്‍ പിന്നിലേക്ക് നടന്നുവരുന്ന ഒരു വ്യക്തിയ്ക്ക് മൂന്ന് കാലുകളുള്ളതായി കാണാം. 

രണ്ടാമത്തെ വീഡിയോയില്‍ പശ്ചാത്തലത്തില്‍ നിരവധി പേരുണ്ടെങ്കിലും ആരും ഈ ജീവിയെ ശ്രദ്ധിക്കുന്നതേ ഇല്ല. ഇതും വീഡിയോ യഥാര്‍ത്ഥമല്ലെന്നതിന്റെ സൂചനകളായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പശുവിന്റെ മുഖത്തിന് പകരം കടുവയുടെയും മറ്റ് മൃഗങ്ങളുടെയും മുഖമുപയോഗിച്ചു സമാന വീഡിയോകള്‍‌ നിര്‍മിച്ചതായി കണ്ടെത്തി. 

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമല്ലെന്ന് വ്യക്തമായി. എന്നാല്‍ ഇവ നിര്‍മിച്ചത് നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചാണോ മറ്റ് വീഡിയോ എഡിറ്റിങ് സങ്കേതങ്ങള്‍ ഉപയോഗിച്ചാണോ എന്ന് വ്യക്തമല്ല. 

Related Stories

No stories found.
logo
South Check
southcheck.in