Fact Check: ലോകകപ്പ് ആവേശത്തിനിടെ കോട്ടയത്ത് ആരാധകര്‍ ഏറ്റുമുട്ടിയോ? വീഡിയോയുടെ സത്യമറിയാം

ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമായിതിന് പിന്നാലെയാണ് കോട്ടയത്ത് ബ്രസീല്‍ - അര്‍ജന്റീന ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിിയെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check:  ലോകകപ്പ് ആവേശത്തിനിടെ കോട്ടയത്ത് ആരാധകര്‍ ഏറ്റുമുട്ടിയോ? വീഡിയോയുടെ സത്യമറിയാം
Published on
2 min read

2026 ലോകകപ്പ് മത്സരങ്ങള്‍ക്ക് അമേരിക്കയില്‍ തുടക്കം കുറിച്ചതോടെ ഫുട്ബോള്‍ ആവേശം കേരളക്കരയിലാകെ ദൃശ്യമാണ്.  കൂറ്റന്‍ ബോര്‍ഡുകളും വലിയ സക്രീനില്‍ പ്രദര്‍ശനങ്ങളുമൊരുക്കിയാണ് നാടിന്റെ ഫു്ടബോള്‍ ആവശം. പ്രായഭേദമില്ലാത്ത ഈ ഫുട്ബോള്‍ ആവേശത്തിനിടെ കോട്ടയത്ത് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടിയെന്ന തരത്തിലാണ് ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. അര്‍ജന്റീനയുടെയും ബ്രസീലിന്റെയും ജേഴ്സികളണിഞ്ഞ ആളുകള്‍ തമ്മിലടിക്കുന്നത് വീഡിയോയില്‍ കാണാം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ പഴയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍  കൊട്ടാരക്കര മീഡിയ എന്ന ഒരു യൂട്യൂബ് ചാനലില്‍ വീഡിയോ പങ്കിിട്ടതായി കണ്ടെത്തി.  2022 നവബര്‍ 21 നാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കൊല്ലം ശക്തികുളങ്ങരയിൽ കഴിഞ്ഞ ദിവസം വിവിധ ഫുട്ബോൾ ടീം ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ എന്ന വിവരണത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ സംഭവം 2022 ലെ ലോകകപ്പിനിടെയുണ്ടായ സംഭവമാണെന്നും കോട്ടയത്തല്ലെന്നും സൂചന ലഭിച്ചു. 

പിന്നീട് ഈ സൂചകള്‍ ഉപയോഗിച്ച് നടത്തിയ കീവേഡ് പരിശോധനയില്‍ സമയം മലയാളം പ്രസിദ്ധീകരിച്ച വാര്‍ത്ത ലഭിച്ചു. 2022 നവംബര്‍ 22 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഇത് കൊല്ലം ശക്തികുളങ്ങളരയിലെ സംഭവമാണെന്ന് വ്യക്തമാക്കുന്നു. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാതൃഭൂമി ന്യൂസും 2022 നവംബര്‍ 22 ന് ഈ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്നത് കൊല്ലം ജില്ലയില്‍ 2022 ലെ ലോകപ്പ് ഫുട്ബോള്‍ സമയത്തുണ്ടായ സംഭവത്തിന്റെ  ദൃശ്യങ്ങളാണെന്നും സ്ഥിരീകരിച്ചു. 

logo
South Check
southcheck.in