Fact Check: പശ്ചിമബംഗാളിലെ ബിജെപി വിജയത്തിന് പിaന്നാലെ തിരിച്ചുപോകുന്ന ബംഗ്ലാദേശികള്‍? വീഡിയോയുടെ സത്യമറിയാം

പശ്ചിമബംഗാള്‍ നിയമസഭ തിരഞ്ഞെുപ്പില്‍ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ ബംഗാളില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികള്‍ തിരികെ പോകുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Fact Check: പശ്ചിമബംഗാളിലെ ബിജെപി വിജയത്തിന് പിaന്നാലെ തിരിച്ചുപോകുന്ന ബംഗ്ലാദേശികള്‍? വീഡിയോയുടെ സത്യമറിയാം
Published on
2 min read

ബിജെപി പശ്ചിമബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി മികച്ച ജയം സ്വന്തമാക്കിയതിന് പിന്നാലെ ബംഗാളിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ തിരിച്ചുപോകുന്ന ദൃശ്യങ്ങളെന്ന  അടിക്കുറിപ്പോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്ക് അഭയം നല്‍കിയെന്ന തരത്തിലാണ് സന്ദേശത്തിലെ സൂചന. ബിജെപി ആഹ്ലാദപ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ നടന്നുനീങ്ങുന്ന മുസ്ലിം വേഷധാരികളായ ആളുകളെ വീഡിയോയില്‍ കാണാം. 

Fact-check: 

പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ബംഗ്ലാദേശി പൗരന്മാര്‍ പലായനം ചെയ്യുന്നതിന്റേതല്ലെന്നും വസ്തുത  പരിശോധനയില്‍ വ്യക്തമായി. ‌

പ്രചരിക്കുന്ന ദൃശ്യങ്ങളിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഒരു ഓണ്‍ലൈന്‍ ഹിന്ദി വാര്‍ത്താ വെബ്സൈറ്റില്‍ ഈ ദൃശ്യങ്ങളിലെ ചില സ്ക്രീന്‍ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

ഗൂഗ്ള്‍ ട്രാന്‍സലേറ്റര്‍ ഉപയോഗിച്ച് പരിഭാഷപ്പെടുത്തി പരിശോധിച്ചതോടെ ഇത് വിജയാഘോഷത്തിനിടെ ആ വഴിയില്‍ വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകുന്ന ദൃശ്യങ്ങളാണെന്ന സൂചന ലഭിച്ചു. മുസ്ലിം വിശ്വാസികള്‍ക്ക് കടന്നുപോകാന്‍ വഴിയൊരുക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ ദൃശ്യങ്ങളെന്ന തരത്തിലാണ് റിപ്പോര്‍ട്ട്. 


ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പല ദേശീയ മാധ്യമങ്ങളും ഈ വാര്‍ത്ത നല്‍കിയതായി കണ്ടെത്തി. ‘മനുഷ്യത്വം ആദ്യം’  എന്ന തലക്കെട്ടോടെ ദി ലോജിക്കല്‍ ഇന്ത്യന്‍ എന്ന വാര്‍ത്താ പ്ലാറ്റ്ഫോം ഇന്‍സ്റ്റഗ്രാമില്‍ ഇതേ ദൃശ്യങ്ങള്‍ പങ്കിട്ടതായി കാണാം.

മരണാനന്തര ചടങ്ങുകള്‍ക്കായി മൃതദേഹം വഹിച്ച് വിലാപയാത്ര എത്തിയതോടെ വിജയാഘോഷത്തിന്റെ സംഗീതം നിര്‍ത്തി അവര്‍ക്ക് കടന്നുപോകാന്‍ ബിജെപി പ്രവര്‍ത്തകര്‍ വഴിയൊരുക്കിയതായാണ് റിപ്പോര്‍ട്ട്. 

ടൈംസ് ഓഫ് ഇന്ത്യ ദൃശ്യങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഈ വിവരങ്ങള്‍ കാണാം. 

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ ബംഗ്ലാദേശി പലായനത്തിന്റേതല്ലെന്ന് വ്യക്തമായി.

logo
South Check
southcheck.in