

ബംഗ്ലാദേശിനെ പുകഴ്ത്തിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് പിന്തുണ അറിയിച്ചും സംസാരിക്കുന്ന ബംഗ്ലാദേശി പൗരന്റേതെന്ന തരത്തില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. 14 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബംഗ്ലാദേശ് സൂപ്പര്‍ പവറാണെന്നും താന്‍ കൊല്‍ക്കത്തയിലാണ് ജീവിക്കുന്നതെന്നും മമത ബാനര്‍ജിയ്ക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നുമെല്ലാമാണ് അദ്ദേഹം പറയുന്നത്.
പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന വീഡിയോ എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി.
വീഡിയോയുടെ മുകള്‍ഭാഗത്തായി സോറ എന്ന എഐ വീഡിയോ നിര്‍മാണ പ്ലാറ്റ്ഫോമിന്റെ ലോഗോ കാണാം. ഇത് ദൃശ്യം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്നതിന്റെ പ്രഥമസൂചനയായി. കൂടാതെ വീഡിയോയില്‍ സൈക്കിളില്‍ വരുന്ന ആണ്‍കുട്ടിയുടെ കൈകളിലെ അസ്വാഭാവികതയും മറ്റുള്ള പലരുടെയും ചലനങ്ങളിലെ അസ്വഭാവികതയുമെല്ലാം വീഡിയോ വ്യാജമാകാമെന്നതിന്റെ സൂചനയായി.
തുടര്‍ന്ന് വീഡിയോ എഐ നിര്‍മിതമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ചില എഐ ഡിറ്റക്ഷന്‍ വെബ്സൈറ്റുകള്‍ ഉപ.യോഗിച്ച് പരിശോധിച്ചു. ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 99 ശതമാനം എഐ നിര്‍മിതമാകാനുള്ള സാധ്യതയാണ് കണ്ടെത്തിയത്.
സൈറ്റ്എന്‍ജിന്‍ എന്ന മറ്റൊരു പ്ലാറ്റ്ഫോം ഉപയോഗിച്ചും പരിശോധിച്ചു. 70 ശതമാനത്തിലധികം വീഡിയോ എഐ നിര്‍മിതമാകാനുള്ള സാധ്യതയാണ് കണ്ടെത്തിയത്.
ഇതോടെ വീഡിയോ യഥാര്‍ത്ഥമല്ലെന്നും എഐ ഉപയോഗിച്ച് നിര്‍മിച്ചതോ മറ്റേതെങ്കിലും വീഡിയോ എഐ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് തയ്യാറാക്കിയതോ ആകാമെന്നും വ്യക്തമായി.