Fact Check: കൊച്ചി മെട്രോയില്‍ ജോലി അവസരമുണ്ടെന്ന സന്ദേശത്തിന്റെ സത്യമറിയാം

പത്താംതരം പാസ്സായ ആണ്‍കുട്ടികള്‍ക്ക് കൊച്ചി മെട്രോയിലും വാട്ടര്‍മെട്രോയിലും ജോലിയ്ക്ക് അവസരമുണ്ടെന്ന സന്ദേശവും ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറുമാണ് വാട്സാപ്പിലും മറ്റ് സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നത്.
Fact Check: കൊച്ചി മെട്രോയില്‍ ജോലി അവസരമുണ്ടെന്ന സന്ദേശത്തിന്റെ  സത്യമറിയാം
Published on
2 min read

കൊച്ചി മെട്രോയില്‍ തൊഴിലവസരമെന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. കൊച്ചിമെട്രോയിലും വാട്ടര്‍മെട്രോയിലുമായി 50 ആണ്‍കുട്ടികളെ ആവശ്യമുണ്ടെന്നാണ് സന്ദേശം. എട്ട് മണിക്കൂറാണ് ജോലിയെന്നും 21 മുതല്‍  40 വരെ പ്രായക്കാര്‍ക്ക് അപേക്ഷിക്കാമെന്നും പറയുന്ന സന്ദേശത്തില്‍ യോഗ്യതയായി പത്താംതരം ആണ് നല്‍കിയിരിക്കുന്നത്. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകളും ചേര്‍ത്തിട്ടുണ്ട്.

ഇതേ സന്ദേശം വാട്സാപ്പിലും നിരവധി പേരാണ് പങ്കുവെയ്ക്കുന്നത്. 

Fact-check: 

പ്രചരിക്കുന്ന സന്ദേശം വ്യാജമാണന്നും കൊച്ചി മെട്രോ ഇത്തരം സന്ദേശം നല്‍കിയിട്ടില്ലെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

കൊച്ചി മെട്രോ പോലൊരു സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഗോയോ മറ്റോ ഇല്ലാതെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാനാവശ്യപ്പെടുന്ന സന്ദേശം വ്യാജമാകാമെന്ന് പ്രഥമദൃഷ്ട്യാ സൂചന ലഭിച്ചു. തുടര്‍ന്ന് കൊച്ചി മെട്രോയുടെ ഔദ്യോഗിക വെബ്സൈറ്റാണ് ആദ്യം പരിശോധിച്ചത്. കരിയര്‍ അവസരങ്ങള്‍ സംബന്ധിച്ച് നല്‍കിയ വിവരങ്ങള്‍ക്കിടയില്‍ SSLC യോഗ്യതയായി പറയുന്ന ഒരു ജോലിയും കാണാനായില്ല.‍‌

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊച്ചി മെട്രോയിലെ ജോലി അവസരങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങള്‍ സംബന്ധിച്ച് വെബ്സൈറ്റില്‍ പങ്കുവെച്ച അറിയിപ്പ് കണ്ടെത്തി. ഉദ്യോഗാര്‍ഥികളുടെ വ്യക്തിഗത വിവരങ്ങള്‍ ലക്ഷ്യമിട്ടോ മറ്റോ നടക്കുന്ന ഇത്തരം തട്ടിപ്പുകളുമായി കൊച്ചി മെട്രോയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും കമ്പനിയിലെ ജോലിയുമായി ബന്ധപ്പെട്ട അറിയിപ്പുകളും അപേക്ഷയും മറ്റെല്ലാ നടപടികളും വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് നടത്തുന്നതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ ഫെയ്സ്ബുക്ക് പേജ് പരിശോധിച്ചതോടെ പ്രചരിക്കുന്ന സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് സഹിതം പ്രസ്തുത സന്ദേശം വ്യാജമാണെന്ന അറിയിപ്പ് പങ്കുവെച്ചതായും കണ്ടെത്തി. കൊച്ചിമെട്രോയിലെ ജോലിയിലേക്കുള്ള നിയമനം KMRL നേരിട്ടാണ് നടത്തുന്നതെന്നും മറ്റ് വ്യക്തികളെയോ കമ്പനികളെയോ എല്‍പ്പിക്കാറില്ലെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. 

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

പ്രചരിക്കുന്ന സന്ദേശത്തെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ക്കായി  നല്‍കിയിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. 

Related Stories

No stories found.
logo
South Check
southcheck.in