Malayalam

ശബരിമലയും ഹജ്ജും തമ്മിലെ താരതമ്യം: ചിത്രം കേരളത്തിലേതോ?

HABEEB RAHMAN YP

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്ക് സൗകര്യങ്ങളൊരുക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയെന്ന വിമര്‍ശനവുമായി പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് പോകുന്ന ഭക്തരുടെയും ഹജ്ജ് കര്‍മത്തിനായി പോകുന്ന വിശ്വാസികളുടെയും ചിത്രങ്ങള്‍ താരതമ്യം ചെയ്യുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇതിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ ചിത്രം കേരളത്തിലേതല്ലെന്നും ബംഗ്ലാദേശിലേതാണെന്നും ന്യൂസ്മീറ്റര്‍ അന്വേഷണത്തില്‍ വ്യക്തമായി. 

Fact-check: 

വസ്തുത പരിശോധനയുടെ ആദ്യഘട്ടത്തില്‍ തന്നെ ഹജ്ജ് കര്‍മവുമായി ബന്ധപ്പെട്ട വിശ്വാസികളുടെ ചിത്രം അവര്‍ വിമാനത്തില്‍ ഇരിക്കുന്നതിന്റേതാണെന്ന് വ്യക്തമായി. ഈ ചിത്രം റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കിയതോടെ ബംഗ്ലാദേശിലെ വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഈ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. 

തുടര്‍ന്ന് ഇതിലെ ചില റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിച്ചു. 2019 മുതല്‍ 2022 വരെ ഹജ്ജുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകളില്‍ ഫയല്‍ ചിത്രമായി ഇത് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായി. ബംഗ്ല ട്രിബ്യൂണ്‍ 2019 ജൂണ്‍ 25ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സമാന ചിത്രം കാണാം.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിവിധ ബംഗ്ലാദേശി മാധ്യമങ്ങളില്‍ ഹജ്ജുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെല്ലാം പൊതുവായി ഈ ചിത്രം ഉപയോഗിച്ചതായി കണ്ടെത്തി. സിറ്റി ന്യൂസ് ധാക്ക ഉള്‍പ്പെടെ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം കാണാം. 

ഈ സൂചനകളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിലെ വിമാനം ബംഗ്ലാദേശില്‍നിന്നുള്ളതാണോ എന്നും പരിശോധിച്ചു. ബംഗ്ലാദേശിലെ പ്രധാന വിമാനക്കമ്പനിയായ ബിമാന്‍ - ബംഗ്ലാദേശ് എയര്‍ലൈന്‍സിന്റെ ചിത്രങ്ങള്‍ പരിശോധിച്ചതോടെ പ്രചരിക്കുന്ന ചിത്രത്തിലുള്ളത് ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനമാണെന്ന് വ്യക്തമായി. സീറ്റുകളിലെ എയര്‍ലൈന്‍സ് ലോഗോ ഉപയോഗിച്ച് ഇത് സ്ഥിരീകരിക്കാം. 

ഇതോടെ പ്രചരിക്കുന്ന പോസ്റ്റിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ ചിത്രം ബംഗ്ലാദേശില്‍നിന്നുള്ളതാണെന്നും ഇതിന് കേരളവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാറിനെ വിമര്‍ശിക്കാന്‍ ഈ ചിത്രവും താരതമ്യവും ഉപയോഗിക്കുന്നത് യുക്തിസഹമല്ലെന്നും വ്യക്തം. 

Fact Check: Man assaulting woman in viral video is not Pakistani immigrant from New York

Fact Check: സീതാറാം യെച്ചൂരിയുടെ മരണവാര്‍ത്ത ദേശാഭിമാനി അവഗണിച്ചോ?

Fact Check: மறைந்த சீதாராம் யெச்சூரியின் உடலுக்கு எய்ம்ஸ் மருத்துவர்கள் வணக்கம் செலுத்தினரா?

ఫ్యాక్ట్ చెక్: ఐకానిక్ ఫోటోను ఎమర్జెన్సీ తర్వాత ఇందిరా గాంధీకి సీతారాం ఏచూరి క్షమాపణలు చెబుతున్నట్లుగా తప్పుగా షేర్ చేశారు.

Fact Check: ಅಂಗಡಿಯನ್ನು ಧ್ವಂಸಗೊಳಿಸುತ್ತಿದ್ದವರಿಗೆ ಆರ್ಮಿಯವರು ಗನ್ ಪಾಯಿಂಟ್ ತೋರಿದ ವೀಡಿಯೊ ಭಾರತದ್ದಲ್ಲ