Malayalam

Fact Check: ശിവജി മഹാരാജിന്റെ പ്രതിമയില്‍ ചെരുപ്പെറിഞ്ഞ യുവതി മുസ്ലീമല്ല

ചെരുപ്പെറിയുന്നത് മുസ്ലീം യുവതിയാണെന്ന് ഹിന്ദിയിലുള്ള വിവരണത്തോടൊപ്പം വര്‍ഗീയ ലക്ഷ്യത്തോടെയാണ് പോസ്റ്റുകള്‍ പ്രചരിക്കുന്നത്.

Sreejisha Laila

ശിവാജി മഹാരാജിന്റെ പ്രതിമയിലേക്ക് ഒരു സ്ത്രീ ചെരിപ്പ് എറിയുന്ന സിസിടിവി ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇവരെ പിന്നീട് മറ്റൊരു സ്ത്രീ മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. ചെരുപ്പെറിഞ്ഞത് മുസ്ലീം യുവതിയാണെന്ന രീതിയില്‍ വര്‍ഗീയ ലക്ഷ്യത്തോടെയും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. ഇത്തരമൊരു പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ വീഡിയോയില്‍ ചെരിപ്പെറിയുന്ന യുവതി മുസ്ലീമല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വൈറലായ വീഡിയോയിലെ കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് പ്രകാരം 2026 ഓഗസ്റ്റ് 10ന് മഹാരാഷ്ട്രയിലെ പൂനെയിലുള്ള സസാനെ നഗറിലാണ് ഈ സംഭവം നടന്നത്.

വിശദമായ പരിശോധനയില്‍ ഈ വീഡിയോയുടെ ദൈര്‍ഘ്യമേറിയ പതിപ്പ് ഉള്‍പ്പെടെ നവ് മഹാരാഷ്ട്ര നെറ്റ് വര്‍ക്ക് എന്ന പ്രാദേശിക മാധ്യം പങ്കുവച്ച വീഡിയോ ലഭിച്ചു. ചെരുപ്പെറിഞ്ഞ യുവതിയുടെ മുഖത്ത് മഷി പുരട്ടുകരയും അവരെ മര്‍ദ്ദിക്കുകയും ചെയ്യുന്നതും നാട്ടുകാര്‍ കൂടി നിന്ന് പോലീസുമായി തര്‍ക്കിക്കുന്നതും ഈ വീഡിയോയില്‍ കാണാം. ഇതില്‍ പറയുന്നത് യുവതിയുടെ പേര് അശ്വിനി ദാഗ്‌ഡെ (Aswani Dagde) എന്നാണ്. ഈ സ്ത്രീക്കെതിരെ കാലേപാദല്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തതായും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായി.

യുവതിയെ അറസ്റ്റ് ചെയ്ത കാലേപാദല്‍ പോലീസ് സ്റ്റേഷന്‍ അധികൃതരുമായും ഞങ്ങള്‍ ബന്ധപ്പെട്ടു. വൈറല്‍ വീഡിയോയിലെ സംഭവത്തിന് വര്‍ഗീയ വശമില്ലെന്നും അറസ്റ്റിലായ യുവതിയുടെ പേര് അശ്വിനി ദാഗ്‌ഡെ എന്നാണെന്നും ഇവര്‍ മുസ്ലീമല്ലെന്നും പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് വ്യക്തമാക്കി.

Fact Check: Houthis attack Israeli oil pipeline? No, here are the facts

Fact Check: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ആശംസ? വീഡിയോയുടെ സത്യമറിയാം

Fact Check: ನಂದಿ ವಿಗ್ರಹಕ್ಕೆ ಬಾಳೆಹಣ್ಣು ತಿನ್ನಿಸುತ್ತಿರುವ ಕೋತಿ ಎಂದು ಎಐ ವೀಡಿಯೊ ವೈರಲ್

Fact Check: இரு கைகளும் இல்லாத பெண் ஜிம்னாஸ்டிக்ஸ் செய்யும் வைரல் காணொலி உண்மையா?

Fact Check: జముయి వేధింపుల కేసు నిందితులను ఎన్‌కౌంటర్‌లో అరెస్ట్ చేశారా? కాదు, వీడియో ముజఫర్‌నగర్‌కు చెందినది