Malayalam

Fact Check: മീശോയുടെ സമ്മാനമേളയില്‍ ഒരുലക്ഷം രൂപയുടെ സമ്മാനങ്ങള്‍ - പ്രചരിക്കുന്ന ലിങ്ക് വ്യാജം

മീശോ സൈറ്റിനെക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിന് പിന്നാലെ സ്ക്രാച്ച് ആന്‍ഡ് വിന്‍ രീതിയില്‍ ഐഫോണ്‍ ഉള്‍പ്പെടെ ഒരുലക്ഷം രൂപവരെ തുകയുടെ സമ്മാനങ്ങള്‍ നേടാമെന്ന തരത്തിലാണ് മീശോ ലോഗോസഹിതം ലിങ്ക് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീശോയുടെ സമ്മാനമേളയെന്ന തരത്തില്‍ ഒരു ലിങ്ക് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വെബ്സൈറ്റിനെക്കുറിച്ചുള്ള അഭിപ്രായ സര്‍വേയിലൂടെ ഒരുലക്ഷത്തിലേറെ രൂപയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കാമെന്ന അവകാശവാദത്തോടെയാണ് പ്രചാരണം.  മീശോയുടെ ലോഗോ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ലിങ്കില്‍ സമ്മാനമേളയുടെ ആധികാരികത വ്യക്തമാക്കുന്ന തരത്തില്‍ നിരവധി പേരുടെ കമന്റുകളും കാണാം. 

Fact-check: 

പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്ന ലിങ്ക് സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ വെബ്സൈറ്റിന്റേതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന ലിങ്ക് മീശോയുടെ ഔദ്യോഗിക വെബ്സൈറ്റിന്റേതല്ലെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാണ്. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച ശേഷം ലിങ്ക് തുറന്നതോടെ മീശോയുടേതെന്ന തരത്തില്‍ തയ്യാറാക്കിയ വ്യാജ വെബ്സൈറ്റിലാണ് പ്രവേശിച്ചത്. സമ്മാനപദ്ധതിയെക്കുറിച്ച് ചെറുവിവരണത്തിനൊപ്പം മീശോയെക്കുറിച്ച് അഭിപ്രായസര്‍വേ പോലെ ചില ചോദ്യങ്ങളും നല്‍കിയിട്ടുണ്ട്.

ഈ ചോദ്യങ്ങളുടെ ഉത്തരം വ്യത്യസ്ത ബട്ടണുകളായാണ് ഡിസൈന്‍ ചെയ്തിരിക്കുന്നതും അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ രണ്ട് ഉത്തരങ്ങളും ഒരൊറ്റ ബട്ടണായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നല്‍കുന്ന ഉത്തരങ്ങള്‍ അപ്രസക്തമാണെന്നും ഉപയോക്താക്കളെ വിശ്വസിപ്പിക്കാനായി തയ്യാറാക്കിയതാണെന്നും സൂചന നല്‍കി. സമ്മാനപദ്ധതി യഥാര്‍ത്ഥമെന്ന് വിശ്വസിപ്പിക്കുംവിധം നിരവധി കമന്റുകളും നല്‍കിയതായി കാണാം. 

ഇതോടെ സാമ്പത്തിക തട്ടിപ്പിനായി വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ തയ്യാറാക്കിയ വ്യാജ വെബ്സൈറ്റാകാമെന്ന സൂചന ലഭിച്ചു. ഇതിന്റ പശ്ചാത്തലത്തില്‍ തട്ടിപ്പിന്റെ രീതി മനസ്സിലാക്കുന്നതിനായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി അടുത്ത പേജിലേക്ക് പ്രവേശിച്ചു. ഇതോടെ സമ്മാനം വാഗ്ദാനം ചെയ്യുന്ന മറ്റൊരു പേജാണ് പ്രത്യക്ഷപ്പെട്ടത്. 

ഇതോടെ സാമ്പത്തിക തട്ടിപ്പിനായി വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ തയ്യാറാക്കിയ വ്യാജ വെബ്സൈറ്റാകാമെന്ന സൂചന ലഭിച്ചു. ഇതിന്റ പശ്ചാത്തലത്തില്‍ തട്ടിപ്പിന്റെ രീതി മനസ്സിലാക്കുന്നതിനായി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി അടുത്ത പേജിലേക്ക് പ്രവേശിച്ചു. ഇതോടെ സമ്മാനം വാഗ്ദാനം ചെയ്യുന്ന മറ്റൊരു പേജാണ് പ്രത്യക്ഷപ്പെട്ടത്. 

ഐഫോണ്‍ ലഭിച്ചതായി സന്ദേശം ലഭിച്ചതിന് പിന്നാലെ ഈ ലിങ്ക് വാട്സാപ്പ് വഴി അഞ്ചുപേര്‍ക്ക് പങ്കിടാനും വ്യക്തിഗത വിവരങ്ങള്‍ നല്‍കാനുമാണ് നിര്‍ദേശം. ഇതിനായി നേരിട്ട വാട്സാപ്പ് വഴി ലിങ്ക് പങ്കുവെയ്ക്കാവുന്ന ബട്ടണ്‍ ഉള്‍പ്പെടുന്ന മറ്റൊരു സ്ക്രീനും കാണാം.

ഈ ഘട്ടത്തില്‍നിന്ന് മുന്നോട്ടുപോകുന്നതോടെ വാട്സാപ്പ് വഴി കൂടുതല്‍ പേരിലേക്ക് ഈ ലിങ്ക് പ്രചരിക്കുമെന്നതിനാല്‍ പ്രക്രിയ ഇവിടെ അവസാനിപ്പിച്ചു. വാട്സാപ്പില്‍ ലിങ്ക് നല്‍കുന്നതോടെ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ ആവശ്യപ്പെടുകയും ഇതുപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുകയുമാകാം സംഘത്തിന്റെ ലക്ഷ്യമെന്ന് അനുമാനിക്കാം. 


മീശോ വെബ്സൈറ്റ് പരിശോധിച്ചതോടെ ഇത്തരം സമ്മാന പദ്ധതികളൊന്നും നടത്തുന്നില്ലെന്ന് വ്യക്തമായി. മാത്രവുമല്ല, ജോലി വാഗ്ദാനം ചെയ്ത് സമാനമായി നേരത്തെ ന‍ടന്ന മറ്റൊരു സാമ്പത്തികതട്ടിപ്പുമായി ബന്ധപ്പെട്ട് മീശോ ഔദ്യോഗിക വെബ്സൈറ്റില്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

വ്യാജ വെബ്സൈറ്റുകള്‍ തിരിച്ചറിയാനുപയോഗിക്കുന്ന Scam Detector വെബ്സൈറ്റ് ഉപയോഗിച്ച് പ്രചരിക്കുന്ന ലിങ്കിന്റെ വിശ്വാസ്യത പരിശോധിച്ചു. വളരെ കുറഞ്ഞ സ്കോര്‍ മാത്രമാണ് ഈ സൈറ്റിലെ പരിശോധനയില്‍ പ്രചരിക്കുന്ന ലിങ്കിന് ലഭിച്ചത്. ഇതോടെ വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റാണിതെന്നും വ്യക്തമായി. 

ലിങ്ക് വ്യാപകമായി പ്രചരിച്ച പശ്ചാത്തലത്തില്‍ ഇത് സാമ്പത്തിക തട്ടിപ്പാണെന്ന് വ്യക്തമാക്കി കണ്ണൂര്‍ സിറ്റി പൊലീസ് പ്രത്യേക മുന്നറിയിപ്പ് വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇതോടെ പ്രചാരണം വ്യാജമാണെന്നും സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ട് തയ്യാറാക്കിയ വ്യാജ വെബ്സൈറ്റിന്റെ ലിങ്കാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി. 

Fact Check: Humayun Kabir’s statement on Babri Masjid leads to protest, police action? Here are the facts

Fact Check: താഴെ വീഴുന്ന ആനയും നിര്‍ത്താതെ പോകുന്ന ലോറിയും - വീഡിയോ സത്യമോ?

Fact Check: ஜப்பானில் ஏற்பட்ட நிலநடுக்கம் என்று பரவும் காணொலி? உண்மை என்ன

Fact Check: ಅಯೋಧ್ಯೆಯ ರಾಮ ಮಂದಿರದ ಧರ್ಮ ಧ್ವಜದ ಮೇಲೆ ಕಪಿ ಎಂದು ಎಐ ವೀಡಿಯೊ ವೈರಲ್

Fact Check: శ్రీలంక వరదల్లో ఏనుగు కుక్కని కాపాడుతున్న నిజమైన దృశ్యాలా? కాదు, ఇది AI-జనరేటెడ్ వీడియో