Malayalam

Fact Check: പാചകവാതക ക്ഷാമത്തിനിടെ വിറകടുപ്പിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍? വാര്‍ത്താകാര്‍ഡിന്റെ വാസ്തവം

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ ജനങ്ങള്‍ പഴയ വിറകടുപ്പിലേക്ക് മടങ്ങണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായി ഒരു വാര്‍ത്താകാര്‍ഡാണ് സമൂഹമാധ്യമഹങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ഇന്ധന പ്രതിസന്ധിയിലാണ്. പാചകവാതക പ്രതിസന്ധിയാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പാചകവാതക വിതരണം നിയന്ത്രിച്ചിരുന്നു. പാചകവാതക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ഉപയോഗം നിയന്ത്രിക്കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ജനങ്ങള്‍ വിറകടുപ്പിലേക്ക് മാറണമെന്നും ഭാരതീയര്‍ക്ക് രാജ്യത്തിന്റെ പൈതൃകത്തിലേക്ക് തിരിച്ചുപോകാനാവണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞതായാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. റിപ്പോര്‍ട്ടര്‍ ടിവി ചാനലിന്റെ വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം

Fact-check: 

പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത് തയ്യാറാക്കിയ കാര്‍ഡാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന കാര്‍ഡിലെ തീയതി മാര്‍ച്ച് 11 എന്നാണ് നല്‍കിയിരിക്കുന്നത്. കാര്‍ഡിലുപയോഗിച്ച് ഫോണ്ടും ഡിസൈനും ഉള്‍പ്പെടെ പ്രഥമദൃഷ്ട്യാ കാര്‍ഡ് എഡിറ്റ് ചെയ്തതാണെന്ന സൂചന ലഭിച്ചു. റിപ്പോര്‍ട്ടര്‍ ടിവി ഉപയോഗിക്കുന്ന ഡിസൈനും ഫോണ്ടും വ്യത്യസ്തമാണ്. തുടര്‍ന്ന് പ്രസ്തുത തീയതിയില്‍ റിപ്പോര്‍ട്ടര്‍ ടിവി പങ്കിട്ട കാര്‍ഡുകള്‍ പരിശോധിച്ചു. എന്നാല്‍ ഇത്തരമൊരു കാര്‍ഡ് കണ്ടെത്താനായില്ല. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടര്‍ ടിവി പങ്കുവെച്ച വാര്‍ത്താകാര്‍ഡ് ലഭിച്ചു. എഡിറ്റ് ചെയ്ത് നടത്തുന്ന വ്യാജ പ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ചാനല്‍ വ്യക്തമാക്കുന്നു. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബിജെപിയും ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെ ഈ പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയതായി കണ്ടെെത്തി.

ഇതോടെ രാജീവ് ചന്ദ്രശേഖര്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വാര്‍ത്താകാര്‍ഡാണെന്നും വ്യക്തമായി 

Fact Check: Muslims set fire to Hindu neighbourhood in Bangladesh? No, here are the facts

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: மது அருந்துவோருக்கு இலவசப் பேருந்து பயணம் என்று அமைச்சர் விக்னேஷ் அறிவித்தாரா? உண்மை என்ன

Fact Check: ಬೇಲ್​ನಿಂದ ಹೊರಬಂದ ಬಳಿಕ ಸ್ವತಂತ್ರ ಭಾರದ್ವಾಜ್ ಅಟ್ಟಾಹಸ ಎಂದು ಹಳೆಯ ವಿಡಿಯೊ ವೈರಲ್

Fact Check: బంగ్లాదేశ్‌లో హిందూ ఉపాధ్యాయురాలిపై అత్యాచారం, హత్య చేసిన ముస్లిం వ్యక్తి? కాదు, ఇది స్క్రిప్టెడ్ వీడియో