Malayalam

Fact Check: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ആശംസ? വീഡിയോയുടെ സത്യമറിയാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തില്‍ 2026 സെപ്തംബര്‍ 18 ന് ദുബായിലെ ബുര്‍ജ് ഖലീഫയില്‍ അദ്ദേഹത്തിന് ആശംസാ സന്ദേശം പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ‌‌

HABEEB RAHMAN YP

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനമായ 2026 സെപ്തംബര്‍  17 ന് ദുബായിലെ ബുര്‍ജ് ഖലീഫ അലങ്കരിച്ചുവെന്നും ആശംസ സന്ദേശം പ്രദര്‍ശിപ്പിച്ചുവെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പ്രധാനമന്ത്രിയുടെ ചിത്രവും ആശംസാ സന്ദേശവും ഉള്‍പ്പെടുന്ന വീഡിയോ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സഹിതമാണ് പ്രചാരണം. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ 2025-ലേതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ പ്രസ്തുത വീഡിയോ നിരവധി സമൂഹമാധ്യമ അക്കൗണ്ടുകളില്‍ 2025-ല്‍ പങ്കിട്ടതായി കണ്ടെത്തി. ഇതോടെ വീഡിയോ ഈ വര്‍ഷത്തേതല്ലെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഇത് സ്ഥിരീകരിക്കുന്നതിനായി  നടത്തിയ പരിശോധനയില്‍ കേന്ദ്രഗവണ്‍മെന്റിന്റെ മൈ-ജിഒവി പ്ലാറ്റ്ഫോമിന്റെ യൂട്യൂബ് അക്കൗണ്ടില്‍ പ്രസ്തുത വീഡിയോ 2025-ല്‍ പങ്കിട്ടതായി കണ്ടെത്തി. 

ഇതോടെ വീഡിയോ ഈ വര്‍ഷത്തേതല്ലെന്നും മോദിയുടെ 75-ാം ജന്മദിനത്തില്‍ 2025 സെപ്തംബര്‍ 17 ലേതാണെന്നും വ്യക്തമായി. 

ഇതുമായി ബന്ധപ്പെട്ട വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും ലഭ്യമായി. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാടുഡേ തുടങ്ങിയ ദേശീയ മാധ്യമങ്ങളെല്ലാം വീഡിയോയുടെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

ഇതോടെ പ്രചാരണം  തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വീഡിയോ പഴയതാണെന്നും സ്ഥിരീകരിച്ചു. 

Fact Check: Delhi Police open fire on Rahul Gandhi’s protest rally? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: தமிழ்நாட்டில் மகளிர் இலவசப் பேருந்தில் பெண்கள் சண்டையிட்டுத் தாக்கியதாகப் பரவும் காணொலியின் உண்மைப் பின்னணி?

Fact Check: ಜಂತರ್ ಮಂತರ್​ನಲ್ಲಿ ಗಲಭೆ ಎಬ್ಬಿಸಲು ಹಿಂದೂ ಸಂಘಟನೆಗೆ ಪೊಲೀಸ್ ಸಮವಸ್ತ್ರ ನೀಡಲಾಗಿದೆಯೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్