Malayalam

Fact Check: വിഡി സതീശന്‍ ബിജെപി ഏജന്റാണെന്ന് കെസി വേണുഗോപാല്‍? വൈറല്‍ കാര്‍ഡ് വ്യാജം

24 ന്യൂസിന്റെ ലോഗോ സഹിതമുള്ള വാര്‍ത്താകാര്‍ഡില്‍ കെസി വേണുഗോപാലിന്റെ ചിത്രവും കാണാം.

Sreejisha Laila

മുഖ്യമന്ത്രി വിഡി സതീശന്‍ ബിജെപി ഏജന്റാണെന്നും രാജി വയ്ക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞതായി ഒരു വാര്‍ത്താ കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 24 ന്യൂസിന്റെ ലോഗോ സഹിതമുള്ള വാര്‍ത്താകാര്‍ഡില്‍ കെസി വേണുഗോപാലിന്റെ ചിത്രവും കാണാം.

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ വാര്‍ത്താകാര്‍ഡ് എഡിറ്റ് ചെയ്തതാണെന്നും കെസി വേണുഗോപാല്‍ ഇത്തരമൊരു പ്രസ്ഥാവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

“സതീശന്‍ ബിജെപി ഏജന്റ്, മുഖ്യമന്ത്രി സതീശന്‍ രാജി വയ്ക്കണം; കെസി വേണുഗോപാല്‍” എന്നാണ് വൈറല്‍ വാര്‍ത്താ കാര്‍ഡില്‍ എഴുതിയിട്ടുള്ളത്. 29 സെപ്റ്റംബര്‍ 2026 എന്ന തിയതിയും കാണാം. എന്നാല്‍ ഇത്തരമൊരു പ്രസ്ഥാവന കെസി വേണുഗോപാല്‍ നടത്തിയതായി സ്ഥിരീകരിക്കുന്ന യാതൊരു റിപ്പോര്‍ട്ടുകളുമില്ല.

തുടര്‍ന്ന് വൈറല്‍ കാര്‍ഡ് റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമായ പശ്ചാത്തലത്തിലുള്ള  മറ്റൊരു വാര്‍ത്താ കാര്‍ഡ് 24 ന്യൂസ് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. വൈറല്‍ കാര്‍ഡിലെ അതേ തിയതിയായ 2026 സെപ്റ്റംബര്‍ 29 ല്‍ തന്നെയാണ് ഈ കാര്‍ഡ് പങ്കുവച്ചിട്ടുള്ളത്. ' ഗ്യാനേഷ് കുമാര്‍ BJP ഏജന്റ്, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജി വയ്ക്കണം'; കെ സി വേണുഗോപാല്‍ ' എന്നാണ് യഥാര്‍ഥ കാര്‍ഡില്‍ എഴുതിയിട്ടുള്ളത്. ഇത് എഡിറ്റ് ചെയ്ത് വിഡി സതീശന്റെ പേര് ചേര്‍ത്താണ് വൈറല്‍ കാര്‍ഡ് നിര്‍മിച്ചിട്ടുള്ളത്. 24 ന്യൂസ് പങ്കുവച്ച യഥാര്‍ഥ കാര്‍ഡ് ചുവടെ കാണാം.

സെപ്റ്റംബര്‍ 30ന് നടന്ന ഇന്ത്യാ മുന്നണി യോഗത്തിന് മുന്നോടിയായാണ് ഗ്യാനേഷ് കിമാറിനെതിരെ കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതകിച്ചത്. അധികാരത്തില്‍ തുടരാനായി അമിത്ഷായും മോദിയും കണ്ടെത്തിയ മാര്‍ഗമായിരുന്നു എസ്‌ഐആര്‍ എന്നും ഗ്യാനേഷ് കുമാര്‍ ഇതിനുള്ള ഉപകരണമായിരുന്നുവെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് 24 ന്യൂസ് നല്‍കിയിരുന്നു.

മുഖ്യമന്ത്രി വിഡി സതീശന്‍ ബിജെപി ഏജന്റാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞതായി പ്രചരിക്കുന്ന 24 ന്യൂസിന്റെ വാര്‍ത്താ കാര്‍ഡ് എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി.

Fact Check: Video shows fire at Riyadh Airport after Houthi missile attack? No, video is unrelated

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: தமிழ்நாட்டில் மகளிர் இலவசப் பேருந்தில் பெண்கள் சண்டையிட்டுத் தாக்கியதாகப் பரவும் காணொலியின் உண்மைப் பின்னணி?

Fact Check: ಸಿಜೆಪಿ ಪ್ರತಿಭಟನೆಯಲ್ಲಿ ಸಿಖ್ ವೇಷ ಧರಿಸಿ ಸಿಕ್ಕಿಬಿದ್ದ ಮುಸ್ಲಿಂ ವ್ಯಕ್ತಿ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్