Malayalam

Fact Check: ബീഹാറില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനിടെ പൊലീസിനെ ചാണകമെറിയുന്നവര്‍? സത്യമിതാണ്

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസുകാര്‍ക്ക് നേരെ കല്ലെറിയുന്നതും പോലീസുകാര്‍ ഷീല്‍ഡ് ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

Sreejisha Laila

ബീഹാറിലെ ബിജെപി സര്‍ക്കാരിനെതിരായ പ്രതിഷേധത്തില്‍ പൊലീസുകരെ ജനങ്ങള്‍ ആക്രമിക്കുന്നുവെന്ന രീതിയില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു പ്രതിഷേധം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടി നില്‍ക്കുന്നവര്‍ പൊലീസുകാരെ ആക്രമിക്കുന്ന ദൃശ്യമാണിത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പോലീസുകാര്‍ക്ക് നേരെ കല്ലെറിയുന്നതും പോലീസുകാര്‍ ഷീല്‍ഡ് ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും കാണാം.

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ വീഡിയോ ബീഹാറില്‍ നിന്നുള്ളതല്ലെന്നും മധ്യപ്രദേശിലെ ദമോഹില്‍ പൊലീസ് റെയ്ഡിനിടെ മരിച്ചയാളുടെ ബന്ധുക്കള്‍ നടത്തിയ പ്രതിഷേധമാണിതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വൈറല്‍ വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമായ ദൃശ്യം ഉള്‍പ്പെടുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 2025 സെപ്റ്റംബര്‍ 25ന് ദൈനിക് ഭാസ്‌കര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം വീഡിയോ മധ്യപ്രദേശിലെ ദമോഹ് (Damoh) ജില്ലയില്‍ നിന്നുള്ളതാണ്. സെപ്റ്റംബര്‍ 24ന് ഹിനൗട്ട ഹല്‍ഗജ് (Hinauta Halgaj) ഗ്രാമത്തിലെ ഒരു ചൂതാട്ട കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയിരുന്നു. പൊലീസിനെ കണ്ടയുടന്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുന്നതിനിടെ ശിവ് സിംഗ് ലോധി എന്നയാള്‍ മരണപ്പെട്ടു. ഇയാളുടെ മരണം അസ്വാഭാവികമാണെന്നും ഉത്തരവാദികളായ പോലീസുകാരെ സര്‍വീസില്‍ നിന്ന് പരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും സംസ്‌ക്കാര ചടങ്ങിനിടെ നടത്തിയ പ്രതിഷേധമാണിത്. വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.

ശിവ് സിംഗ് ലോധിയുടെ സംസ്‌ക്കാര ചടങ്ങിനിടെ രോഷാകുലരായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ പോലീസിനു നേരെ ചെളിയും കല്ലും മണ്ണുമെല്ലാം എറിഞ്ഞ് പ്രതിഷേധിച്ചുവെന്ന് ന്യൂസ് 18 ഹിന്ദി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പോലീസുകാര്‍ക്കും എസ്ഡിഎം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. പത്രിക, രാജ് എക്‌സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളും സമാനമായ വാര്‍ത്ത നല്‍കിയിട്ടുണ്ട്.

സീ ന്യൂസ്  പങ്കുവച്ച വീഡിയോ റിപ്പോര്‍ട്ട് ചുവടെ കാണാം.

ബീഹാറില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ പോലീസുകാരെ ജനങ്ങള്‍ ചാണകമെറിയുന്നു എന്ന രീതിയില്‍ പ്രചരിക്കുന്നത് മധ്യപ്രദേശില്‍ നിന്നുള്ള വീഡിയോയാണെന്ന് വ്യക്തമായി.

Fact Check: Video shows Ukraine’s recent strike on Russia’s Kuibyshev oil refinery? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: இரு கைகளும் இல்லாத பெண் ஜிம்னாஸ்டிக்ஸ் செய்யும் வைரல் காணொலி உண்மையா?

Fact Check: ದೆಹಲಿಯಲ್ಲಿ ಮಳೆಯ ನಡುವೆಯೂ ಮುಖ್ಯ ಚುನಾವಣಾ ಆಯುಕ್ತರ ವಿರುದ್ಧ ಪ್ರತಿಭಟನೆ? ಇಲ್ಲ, ಇದು ಹಳೆಯ ವಿಡಿಯೊ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్