Malayalam

Fact Check: പ്രതിഷേധത്തിനായി പാര്‍ലമെന്റിന് ചുറ്റും ജനങ്ങള്‍ തടിച്ചുകൂടിയ ഈ ചിത്രം എഐ നിര്‍മിതമാണ്

ദേശീയ പതാകയും അംബേദ്കര്‍ പതാകയുമായി പാര്‍ലമെന്റിന് ചുറ്റും ജനങ്ങള്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നതായി വൈറല്‍ ചിത്രത്തില്‍ കാണാം.

Sreejisha Laila

നീറ്റ് ക്രമക്കേടുകള്‍ക്കും പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയ്ക്കുമെതിരെ ഓണ്‍ലൈന്‍ കൂട്ടായ്മയായ കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ ജന്തര്‍മന്ദറില്‍ പ്രതിഷേധം നടത്തിവരികയാണ്. അതിനിടെ പ്രതിഷേധത്തില്‍ നിന്നുള്ളതാണെന്ന രീതിയില്‍ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ ഈ പ്രതിഷേധത്തിലേതാണെന്ന രീതിയില്‍ പാര്‍ലമെന്റ് വളഞ്ഞ് ജനക്കൂട്ടം നില്‍ക്കുന്ന ഒരു ചിത്രം ഇപ്പോള്‍ വൈറലാണ്.

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ ചിത്രം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (എഐ) ഉപയോഗിച്ച് നിര്‍മിച്ചതാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വൈറല്‍ ചിത്രം സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഇതില്‍ ചില പൊരുത്തക്കേടുകള്‍ കാണാന്‍ സാധിച്ചു. അസാധാരണമായ വിധത്തില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞഅ നില്‍ക്കുന്നതായി ചിത്രത്തില്‍ കാണാം. മാത്രമല്ല ഒരു ഏകീകൃതമായ പാറ്റേണില്‍ നിരത്തി വച്ചതുപോലെയാണ് ആളുകളെ കാണുന്നത്. ജനങ്ങളുടെ കൈകളിലുള്ള പാതകകളുടെ വലിപ്പത്തിലും രൂപകല്‍പ്പനയിലും അസ്വാഭാവികത കാണാം. മാത്രമല്ല കെട്ടിടത്തിന് ഉള്ളില്‍ പോലും ആളുകള്‍ തടിച്ചുകൂടിയിട്ടുള്ളതായി ഈ ആകാശ ദൃശ്യത്തില്‍ കാണാം. ഇതില്‍ നിന്ന് ചിത്രം എഐ ആയിരിക്കാം എന്ന സൂചന ലഭിച്ചു.

എഐ ചിത്രങ്ങള്‍ പരിശോധിക്കുന്ന വെബ്‌സൈറ്റുകളിലും ഞങ്ങള്‍ ഈ ചിത്രം പരിശോധിച്ചു. Hive Moderation എന്ന എഐ ടൂളില്‍ പരിശോധിച്ചപ്പോള്‍ 99% ഈ ചിത്രം എഐ നിര്‍മിതമാണെന്ന ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ചുവടെ കാണാം.

wasitai എന്ന വെബ്‌സൈറ്റിലും വൈറല്‍ ചിത്രം ഞങ്ങള്‍ റണ്‍ ചെയ്തു. ഇതിലും ചിത്രം എഐ നിര്‍മിതമാണെന്ന പരിശോധനാഫലമാണ് ലഭിച്ചത്.

ഇതില്‍ നിന്ന് സിജെപി പ്രതിഷേധത്തിനായി പാര്‍ലമെന്റിന് ചുറ്റും ജനങ്ങള്‍ തടിച്ചുകൂടിയ ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമാണെന്ന് വ്യക്തമായി.

Fact Check: Houthis attack Israeli oil pipeline? No, here are the facts

Fact Check: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ആശംസ? വീഡിയോയുടെ സത്യമറിയാം

Fact Check: ನಂದಿ ವಿಗ್ರಹಕ್ಕೆ ಬಾಳೆಹಣ್ಣು ತಿನ್ನಿಸುತ್ತಿರುವ ಕೋತಿ ಎಂದು ಎಐ ವೀಡಿಯೊ ವೈರಲ್

Fact Check: இரு கைகளும் இல்லாத பெண் ஜிம்னாஸ்டிக்ஸ் செய்யும் வைரல் காணொலி உண்மையா?

Fact Check: జముయి వేధింపుల కేసు నిందితులను ఎన్‌కౌంటర్‌లో అరెస్ట్ చేశారా? కాదు, వీడియో ముజఫర్‌నగర్‌కు చెందినది