Malayalam

Fact Check: മോട്ടോര്‍ വാഹന വകുപ്പിന്റ ഇ- ചെലാനുകളില്‍ നിന്ന് ഫോട്ടോ ഒഴിവാക്കുന്നു? പ്രചാരണം വ്യാജം

ട്രാഫിക് ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ പിഴ അടയ്ക്കാനുള്ള നോട്ടീസിനൊപ്പം വീട്ടിലേക്ക് അയക്കുന്നത് വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതിനും കുടുംബ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു എന്ന പരാതികളെത്തുടര്‍ന്നാണ് ഈ നടപടിയെന്നും പോസ്റ്റുകളില്‍ പറയുന്നു.

Sreejisha Laila

മോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) ഇ-ചെലാന്‍ പിഴ നോട്ടീസുകളില്‍ നിന്ന് ഗതാഗത നിയമലംഘനത്തിന്റെ ഫോട്ടോകള്‍ ഒഴിവാക്കാന്‍ തീരുമാനം എടുത്തുവെന്ന രീതിയില്‍ ഒരു പ്രചാരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ട്രാഫിക് ക്യാമറകള്‍ പകര്‍ത്തുന്ന ചിത്രങ്ങള്‍ പിഴ അടയ്ക്കാനുള്ള നോട്ടീസിനൊപ്പം വീട്ടിലേക്ക് അയക്കുന്നത് വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്നതിനും കുടുംബ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നു എന്ന പരാതികളെത്തുടര്‍ന്നാണ് ഈ നടപടിയെന്നും പോസ്റ്റുകളില്‍ പറയുന്നു.

Fact Check

വൈറല്‍ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇ- ചെലാനുകളില്‍ നിന്ന് ഫോട്ടോ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും നിലവില്‍ കൈക്കൊണ്ടിട്ടില്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

വൈറല്‍ പോസ്റ്റിനെപ്പറ്റി കീ വേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരമൊരു തീരുമാനമെടുത്തിട്ടെല്ലന്നും വ്യക്തമാക്കി എംവിഡി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നല്‍കിയ മുന്നറിയിപ്പ് ലഭിച്ചു.

“ മോട്ടോര്‍ വാഹന വകുപ്പിന്റെ ഈ ചെലാനുകളില്‍ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങള്‍ ഒഴിവാക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സാമുഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കാണുന്നു.

എന്നാല്‍ അത്തരത്തില്‍ ഒരു ഉത്തരവ് / നിര്‍ദ്ദേശം നിലവില്‍ മോട്ടോര്‍ വാഹന വകുപ് നല്‍കിയിട്ടില്ല എന്ന് അറിയിക്കുന്നു.”  എന്നാണ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്.  എംവിഡി പങ്കുവച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.

ഗതാഗത നിയമലംഘനം ക്യാമറയില്‍ പതിഞ്ഞാല്‍ വാഹന ഉടമയ്ക്ക് ചെലാന്‍ നോട്ടീസ് അയക്കും. ഇങ്ങനെ വരുന്ന നോട്ടീസുകളില്‍ നിയമലംഘനം വ്യക്തമാക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്താറുണ്ട്. ഇത്തരത്തിലുള്ള ചിത്രം മോട്ടോര്‍ വാഹന വകുപ്പ് ഒഴിവാക്കുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പിഴ നോട്ടീസുകള്‍ വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതാണെന്നും കുടുംബ ബന്ധങ്ങളില്‍ വരെ വിള്ളല്‍ വീഴ്ത്തുന്നുവെന്നും പരാതി വന്നതോടെയാണ് ചിത്രങ്ങള്‍ ഒഴിവാക്കാന്‍ തീരുമാനമെടുത്തതെന്നാണ് വാര്‍ത്തകളിലുണ്ടായിരുന്നത്.

നമ്പര്‍ കൈവശമുണ്ടെങ്കില്‍ ഏതു വാഹനത്തിന്റെയും പിഴ വിവരങ്ങള്‍ പരിശോധിക്കുവാനും നിയമ ലംഘനങ്ങളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയുമെന്നത് ചിലര്‍ ദുരുപയോഗം ചെയ്തതിരുന്നു. സ്ത്രീകള്‍ ഉടമകളായ വാഹനങ്ങളുടെ പിഴ വിവരങ്ങള്‍ തിരയുകയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിട്ടുണ്ട്

Conclusion: 

മോട്ടോര്‍ വാഹന വകുപ്പിന്റ  ഇ- ചെലാനുകളില്‍ നിന്ന് ഗതാഗത നിയമലംഘനം നടത്തുന്ന ഫോട്ടോ ഒഴിവാക്കാന്‍ തീരുമാനിച്ചെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.

Fact Check: Video shows fire at Riyadh Airport after Houthi missile attack? No, video is unrelated

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: அபிஜீத் தீப்கே அமைதியைக் காப்பதாகக் கூறி சட்டப்பூர்வமான பிணைப்பத்திரத்தில் கையெழுத்திட்டாரா? உண்மை அறிக

Fact Check: ಸಿಜೆಪಿ ಪ್ರತಿಭಟನೆಯಲ್ಲಿ ಸಿಖ್ ವೇಷ ಧರಿಸಿ ಸಿಕ್ಕಿಬಿದ್ದ ಮುಸ್ಲಿಂ ವ್ಯಕ್ತಿ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్