Malayalam

Fact Check: ഇത് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ നിന്നുള്ള ദൃശ്യമല്ല

ചീഫ് ഇലക്ഷന്‍ കമ്മിഷ്ണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയില്‍ നടന്നുവരുന്ന സമരത്തില്‍ നിന്നുള്ളതാണെന്ന രീതിയില്‍ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Sreejisha Laila

വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ഷന്‍ കമ്മിഷ്ണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയില്‍ നടന്നുവരുന്ന സമരത്തില്‍ നിന്നുള്ളതാണെന്ന രീതിയില്‍ ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.  തീ പടര്‍ന്നു പിടിക്കുന്ന ഒരു പശ്ചാത്തലിത്തില്‍ ഒരുകൂട്ടം ആളുകള്‍ അക്രമാസക്തരായി നില്‍ക്കുന്ന ചിത്രമാണിത്.

Fact Check

പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ ചിത്രം നിലവില്‍ ഡല്‍ഹിയില്‍ നടക്കുന്ന സമരവുമായി ബന്ധപ്പെട്ടതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വൈറല്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ സമാനമായ ഫോട്ടോ ഉള്‍പ്പെടെയുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. ഈ വാര്‍ത്തകള്‍ പ്രകാരം 2020ല്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡഹിയില്‍ നടന്ന പ്രതിഷേധമാണിത്.

2020 ഫെബ്രുവരി 24ന് ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ വൈറല്‍ ചിത്രം കാണാം. “തിങ്കളാഴ്ച മൗജ്പൂരിലും ജാഫ്രാബാദിലുമുണ്ടായ അക്രമത്തില്‍ നിരവധി വാഹനങ്ങളും വീടുകളും കടകളും കത്തിനശിച്ചു.” എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പങ്കുവച്ചിട്ടുള്ളത്. ഈ റിപ്പോര്‍ട്ട് പ്രകാരം പൗരത്വ നിയമഭേദഗതി(CAA) അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പൂര്‍, ജാഫ്രാബാദ് എന്നിവിടങ്ങളില്‍ ഏറ്റമുട്ടലുണ്ടായി. കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും പ്രതിഷേധക്കാരില്‍ ചിലരും കൊല്ലപ്പെടുകയുമുണ്ടായി. തീവെയ്പ്പ് ഉള്‍പ്പെടെ നടന്ന ഈ അക്രമാസക്തമായ പ്രതിഷേധത്തില്‍ നിന്നുള്ള ചിത്രമാണ് ഇപ്പോഴത്തെ പ്രതിഷേധത്തില്‍ നിന്നുള്ളതാണെന്ന രീതിയില്‍ പ്രചരിക്കുന്നത്. ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷേട്ട് ചുവടെ കാണാം.

മറ്റ് മാധ്യമങ്ങളും വെറല്‍ ചിത്രം ഉള്‍പ്പെടുന്ന 2020ലെ ഡല്‍ഹി കലാപത്തിന്റെ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ദി പ്രിന്റ് 2020 ഫെബ്രുവരി 24ന് പങ്കുവച്ച ഡില്‍ഹി പ്രതിഷേധത്തില്‍ നിന്നുള്ള വീഡിയോ ചുവടെ കാണാം.

ഇതില്‍ നിന്ന് വൈറല്‍ ചിത്രം തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഡല്‍ഹിയില്‍ നടക്കുന്ന സമരത്തില്‍ നിന്നുള്ളതല്ലെന്നും 2020ല്‍ നടന്ന സിഎഎ പ്രതിഷേധത്തിലേതാണെന്നും വ്യക്തമായി.

Fact Check: Flydubai flight attack video viral? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: ராஜஸ்தான் தார் பாலைவன தேசிய நெடுஞ்சாலை எனப் பரப்பப்படும் காணொலி? உண்மை அறிக

Fact Check: ಸಿಜೆಪಿ ಪ್ರತಿಭಟನೆಯಲ್ಲಿ ಪೊಲೀಸರ ಮೇಲೆ ದೌರ್ಜನ್ಯ? ಸುಳ್ಳು, ವೈರಲ್ ವಿಡಿಯೊದ ಹಿನ್ನೆಲೆ ಇಲ್ಲಿದೆ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్