Malayalam

Fact Check: LDF എംഎല്‍എമാര്‍ രാജിവെച്ചാല്‍ കേരളത്തില്‍ ഭരണത്തകര്‍ച്ചയുണ്ടാകുമെന്ന് എംവി ഗോവിന്ദന്‍? വാര്‍ത്താകാര്‍ഡിന്റെ സത്യമറിയാം

35 സീറ്റുകളിലെയും എല്‍ഡിഎഫ് എംഎല്‍എമാര്‍ രാജിവെച്ചാല്‍ യുഡിഎഫിന്റെ ഭരണം തകരുമെന്നും അത് ചെയ്യാത്തത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ മര്യാദയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞെന്ന തരത്തിലാണ് വാര്‍ത്താ കാര്‍ഡ് പ്രചരിക്കുന്നത്.

HABEEB RAHMAN YP

കേരളത്തില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ രാജിവെച്ചാല്‍ ഭരണത്തകര്‍ച്ചയുണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞതായി പ്രചാരണം. സംസ്ഥാന നിയമസഭയിലെ 35 സീറ്റുകളിലെ എല്‍ഡിഎഫ് എംഎല്‍എമാര്‍ രാജിവെച്ചാല്‍ അത് യുഡിഎഫിന്റെ ഭരണത്തകര്‍ച്ചയിലേക്ക് നയിക്കുമെന്നും അത് ചെയ്യാത്തത് മുന്നണിയുടെ രാഷ്ട്രീയ മര്യാദയാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞതായാണ് പ്രചാരണം. അദ്ദേഹത്തിന്റെ ചിത്രമടങ്ങുന്ന വാര്‍ത്താകാര്‍ഡ് രൂപത്തിലാണ് പ്രചാരണം. 

Fact-check: 

പ്രചാരണം വ്യാജമാണെന്നും എംവി ഗോവിന്ദന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

എംവി ഗോവിന്ദന്‍ നിലവില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ അല്ലാത്തതിനാല്‍ മുന്നണിയുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന നടത്താന്‍ സാധ്യത കുറവാണെന്നതാണ് പ്രചാരണം വ്യാജമാകാമെന്നതിന്റെ ആദ്യ സൂചനയായത്. കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും എംവി ഗോവിന്ദന്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതായി ഈ തീയതികളിലെ മാധ്യമറിപ്പോര്‍ട്ടുകളിലൊന്നും കണ്ടെത്താനായില്ല. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന വാര്‍ത്താ കാര്‍ഡുകളില്‍ ചിലതില്‍ T21 എന്ന ലോഗോ കണ്ടെത്തി. പ്രസ്തുത ഓണ്‍ലൈന്‍ ചാനലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചെങ്കിലും കാര്‍ഡില്‍ നല്‍കിയിരിക്കുന്ന തീയതികളില്‍ ഇത്തരമൊരു കാര്‍ഡ് പങ്കിട്ടതായി കണ്ടെത്താനായില്ല.  

ഈ ചാനല്‍ നേരത്തെ പങ്കിട്ട മറ്റൊരു കാര്‍ഡിലെ ഉള്ളടക്കം എഡിറ്റ് ചെയ്താണ് പ്രചരിക്കുന്ന കാര്‍ഡ് തയ്യാറാക്കിയിരിക്കുന്നതെന്ന് കണ്ടെത്തി. എംവി ഗോവിന്ദന്റെ മറ്റൊരു പ്രസ്താവനയുമായി ബന്ധപ്പെട്ട് 2026 ഓഗസ്റ്റ് 11 ന് പങ്കുവെച്ച കാര്‍ഡാണിത്. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന കാര്‍ഡ് വ്യാജമാണെന്ന് വ്യക്തമാക്കി T21 ചാനല്‍ പങ്കിട്ട പോസ്റ്റും ലഭിച്ചു. ഇതോടെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. 

Fact Check: Delhi Police open fire on Rahul Gandhi’s protest rally? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: தமிழ்நாட்டில் மகளிர் இலவசப் பேருந்தில் பெண்கள் சண்டையிட்டுத் தாக்கியதாகப் பரவும் காணொலியின் உண்மைப் பின்னணி?

Fact Check: ಜಂತರ್ ಮಂತರ್​ನಲ್ಲಿ ಗಲಭೆ ಎಬ್ಬಿಸಲು ಹಿಂದೂ ಸಂಘಟನೆಗೆ ಪೊಲೀಸ್ ಸಮವಸ್ತ್ರ ನೀಡಲಾಗಿದೆಯೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్