Malayalam

Fact Check: മുഖ്യമന്ത്രിയെ “പൂക്കി” എന്ന് വിളിച്ചാല്‍ കേസ്? പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡിന്റെ സത്യമറിയാം

മീഡിയവണ്‍ ടിവിയുടെ വാര്‍ത്താ കാര്‍ഡ് രൂപത്തിലാണ് മുഖ്യമന്ത്രിയെ “പൂക്കി” എന്ന് വിളിച്ചാല്‍ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയെന്ന തരത്തില്‍ വി ഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ചിത്രസഹിതം പ്രചാരണം.

HABEEB RAHMAN YP

വാര്‍ത്താസമ്മേളനത്തിലെ പുഞ്ചിരിക്ക് പിന്നാലെയാണ് മുഖ്യമന്ത്രി വി ഡി സതീശന് സമൂഹമാധ്യമത്തില്‍  “പൂക്കി” എന്ന വിളിപ്പേര് വന്നത്. ഇതിന് പിന്നാലെ ട്രോളുകളിലും വിമര്‍ശനങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ “പൂക്കി” എന്ന് വിളിക്കുന്നതിനെതിരെ കേസെടുക്കാന്‍ ആഭ്യന്തരവകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കിയെന്ന തരത്തില്‍ ഒരു വാര്‍ത്താകാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

Fact-check: 

പ്രചാരണം വ്യാജമാണെന്നും എഡിറ്റ് ചെയ്ത കാര്‍ഡാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന കാര്‍ഡിലെ വാചകങ്ങളിലെ അതിശയോക്തിയാണ് പ്രചാരണം വ്യാജമാകാമെന്ന സൂചന നല്‍കിയത്. തുടര്‍ന്ന് കാര്‍ഡില്‍ നല്‍കിയിരിക്കുന്ന മീഡയവണ്‍ ചാനല്‍ ലോഗോയും ജൂണ്‍ 4 എന്ന തീയതിയും ഉപയോഗിച്ച് മീഡിയവണ്‍ സമൂഹമാധ്യമപേജുകളില്‍ നടത്തിയ പരിശോധനയില്‍ ഇത്തരമൊരു കാര്‍ഡ് മീഡിയവണ്‍ പങ്കിട്ടിട്ടില്ലെന്ന് വ്യക്തമായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതിന് സമാനമായ മറ്റൊരു കാര്‍ഡ് ഇതേ തീയതിയില്‍ പങ്കിട്ടതായി കണ്ടെത്തി. ഡിസൈനില്‍ സാദൃശ്യമുണ്ടെങ്കിലും അതിലെ ഉള്ളടക്കം ഇന്ത്യാ സഖ്യത്തിന്റെ യോഗത്തില്‍നിന്ന് ഡിഎംകെ വിട്ടുനില്‍ക്കുന്നതുമായി ബന്ധപ്പെട്ടാണ്. 

രണ്ട് ചിത്രങ്ങളും താരതമ്യം ചെയ്തതോടെ മീഡിയവണിന്റെ യഥാര്‍ത്ഥ കാര്‍ഡ് എഡിറ്റ് ചെയ്ത് വാക്യങ്ങളും ചിത്രങ്ങളും മാറ്റിയാണ് വ്യാജപ്രചാരണമെന്ന് വ്യക്തമായി.

തുടര്‍ന്ന് അന്തിമ സ്ഥിരീകരണത്തിനായി മീഡിയവണ്‍ വെബ് വിഭാഗവുമായി ഫോണില്‍ ബന്ധപ്പെട്ടു.  മീഡിയവണ്‍ ലോഗോ ഉപയോഗിച്ച് ഇത്തരം നിരവധി കാര്‍ഡുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ലോഗോ ദുരുപയോഗം ചെയ്യുന്നതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും അവര്‍ വ്യക്തമാക്കി. 

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

Fact Check: Jamui molestation case-Two accused killed in encounter? No, here are the facts

Fact Check: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ആശംസ? വീഡിയോയുടെ സത്യമറിയാം

Fact Check: வாரணாசியில் சிறுமிக்கு நேர்ந்த பாலியல் அத்துமீறல் எனப் பரவும் காணொலி? உண்மை என்ன

Fact Check: ನಂದಿ ವಿಗ್ರಹಕ್ಕೆ ಬಾಳೆಹಣ್ಣು ತಿನ್ನಿಸುತ್ತಿರುವ ಕೋತಿ ಎಂದು ಎಐ ವೀಡಿಯೊ ವೈರಲ್

Fact Check: జముయి వేధింపుల కేసు నిందితులను ఎన్‌కౌంటర్‌లో అరెస్ట్ చేశారా? కాదు, వీడియో ముజఫర్‌నగర్‌కు చెందినది