Malayalam

Fact Check: കൊല്ലത്ത് ട്രെയിനപകടം? ഇംഗ്ലീഷ് വാര്‍ത്താകാര്‍ഡിന്റെ സത്യമറിയാം

കൊല്ലത്ത് വലിയ ട്രെയിന്‍ അപകടമുണ്ടായെന്ന വിവരണത്തോടെ ചിത്രമടക്കം തയ്യാറാക്കിയ ഇംഗ്ലീഷ് വാര്‍ത്താകാര്‍ഡാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

കൊല്ലത്ത് വന്‍ ട്രെയിനപകടമുണ്ടായതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. SA News Kerala എന്ന ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലാണ് അപകടത്തിന്റേതെന്ന തരത്തില്‍ ചിത്രമടക്കം ഉപയോഗിച്ച് ഇംഗ്ലീഷില്‍ തയ്യാറാക്കിയ വാര്‍ത്താകാര്‍ഡ്  പ്രചരിക്കുന്നത്. പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ട ട്രെയിനിലേക്ക് മാഗ്ലൂര്‍ മെയില്‍ ട്രെയിന്‍ ഇടിച്ചുകയറിയാണ് അപകടമെന്നാണ് അവകാശവാദം. 

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വാര്‍ത്താകാര്‍ഡിലുപയോഗിച്ചിരിക്കുന്ന ചിത്രം എഐ നിര്‍മിതമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

കേരളത്തില്‍ ഇത്തരമൊരു അപകടം നടന്നാല്‍ വലിയ വാര്‍ത്തയാകുമെന്നിരിക്കെ കൊല്ലത്തോ കേരളത്തിലോ ചെറിയ ട്രെയിന്‍ അപകടങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍പോലും ഈ ദിവസങ്ങളില്‍ കണ്ടെത്താനായില്ല. ഈ പശ്ചാത്തലത്തില്‍ നടത്തിയ പരിശോധനയില്‍ വാര്‍ത്താകാര്‍ഡില്‍ പറയുന്ന മാംഗ്ലൂര്‍ മെയില്‍ എന്ന ട്രെയിന്‍ കൊല്ലത്തെത്തുന്നത് രാത്രിയാണ്. ഇതോടെ ചിത്രം വ്യാജമാണെന്ന സൂചന ലഭിച്ചു. ഇത്തരമൊരു അപകടവും ഉണ്ടായിട്ടില്ലെന്ന് ദക്ഷിണറെയില്‍വേ അധികൃതരും സ്ഥിരീകരിച്ചതോടെ പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. 


ഹൈവ് മോഡറേഷന്‍ എന്ന വെബ്സൈറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ പ്രചരിക്കുന്ന വാര്‍ത്താകാര്‍ഡിലെ ചിത്രം എഐ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്ന് വ്യക്തമായി. 

വാസ്-ഇറ്റ്-എഐ എന്ന മറ്റൊരു പ്ലാറ്റ്ഫോം ഉപയോഗിച്ച് നടത്തിയ പരിശോധനയിലും ചിത്രം എഐ നിര്‍മിതമാണെന്ന ഫലമാണ് ലഭിച്ചത്. 

ഇതോടെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും എഐ നിര്‍മിത ചിത്രത്തിനൊപ്പം വ്യാജസന്ദേശം ഉള്‍പ്പെടുത്തി തയ്യാറാക്കിയ വാര്‍ത്താകാര്‍ഡാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി. 

Fact Check: Hindus vandalise Mother Mary statue during Christmas? No, here are the facts

Fact Check: തിരുവനന്തപുരത്ത് 50 കോടിയുടെ ഫയല്‍ ഒപ്പുവെച്ച് വി.വി. രാജേഷ്? പ്രചാരണത്തിന്റെ സത്യമറിയാം

Fact Check: தமிழக துணை முதல்வர் உதயநிதி ஸ்டாலின் நடிகர் விஜய்யின் ஆசிர்வாதத்துடன் பிரச்சாரம் மேற்கொண்டாரா?

Fact Check: ಇಸ್ರೇಲಿ ಪ್ರಧಾನಿ ನೆತನ್ಯಾಹು ಮುಂದೆ ಅರಬ್ ಬಿಲಿಯನೇರ್ ತೈಲ ದೊರೆಗಳ ಸ್ಥಿತಿ ಎಂದು ಕೋವಿಡ್ ಸಮಯದ ವೀಡಿಯೊ ವೈರಲ್

Fact Check: జగపతి బాబుతో జయసుధ కుమారుడు? కాదు, అతడు WWE రెజ్లర్ జెయింట్ జంజీర్