Malayalam

Fact Check: സ‍ഞ്ജു സാംസണിന് കേരള പൊലീസില്‍ ജോലി? പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമറിയാം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ അഭിമാനമായ മലയാളിതാരം സഞ്ജു സാംസണിന് ആദരമായി കേരള പൊലീസ് ഡിഎസ്പി പദവി നല്‍കിയെന്ന അവകാശവാദത്തോടെ അദ്ദേഹം പൊലീസ് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് മികച്ച ജയം കാഴ്ചവെച്ച ടീമിലെ മലയാളി സാന്നിധ്യവും കളിയിലെ താരവുമായ സഞ്ജു സാംസണിന് ആദരമായി കേരള പൊലീസ് ഡിഎസ്പി പദവിയില്‍ ജോലി നല്‍കിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. സഞ്ജു സാംസണ്‍ പൊലീസ് യൂണിഫോമണിഞ്ഞ് നില്‍ക്കുന്ന ചിത്രസഹിതമാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.  

Fact-check: 

പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും ചിത്രം എഐ നിര്‍മിതമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

സഞ്ജു സാംസണ് ഗവര്‍ണറുടെ നേതൃത്വത്തില്‍  ലോക്ഭവന്റെയും കേരള സ്പോര്‍ട്സ് അതോറിറ്റിയുടെയും സ്വീകരണങ്ങള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കേരള പൊലീസ് ഏതെങ്കിലും ആദരം നല്‍കിയതായോ ജോലി നല്‍കിയതായോ മാധ്യമറിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. കേരള പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലും ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും പങ്കുവെച്ചതായി കണ്ടില്ല. തുടര്‍ന്ന് കേരള പൊലീസ് മീഡിയ സെന്ററുമായി ബന്ധപ്പെട്ടു. ഇത്തരമൊരു സംഭവമില്ലെന്നും പ്രചാരണം വ്യാജമാണന്നും അവര്‍ സ്ഥിരീകരിച്ചു. 

പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമാണോ എന്നാണ് തുടര്‍ന്ന്  പരിശോധിച്ചത്. ഇതിനായി ഹൈവ് മോഡറേഷന്‍, സൈറ്റ് എന്‍ജിന്‍ എന്നീ എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ചു. ഹൈവ് മോഡറേഷന്‍ നല്‍കിയ ഫലമനുസരിച്ച് 80 ശതമാനം ഉള്ളടക്കം എഐ നിര്‍മിതമാണെന്ന് കണ്ടെത്തി. 

തുടര്‍ന്ന് സൈറ്റ് എന്‍ജിന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം 99 ശതമാനവും എഐ നിര്‍മിതമാണെന്ന ഫലം ലഭിച്ചു. ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി.

സഞ്ജു സാംസണിന് കേരള പൊലീസ് ജോലി നല്‍കി ആദരിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമാണെന്ന് ഇതോടെ സ്ഥിരീകരിച്ചു. 

Fact Check: Video shows Ukraine’s recent strike on Russia’s Kuibyshev oil refinery? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: இரு கைகளும் இல்லாத பெண் ஜிம்னாஸ்டிக்ஸ் செய்யும் வைரல் காணொலி உண்மையா?

Fact Check: ದೆಹಲಿಯಲ್ಲಿ ಮಳೆಯ ನಡುವೆಯೂ ಮುಖ್ಯ ಚುನಾವಣಾ ಆಯುಕ್ತರ ವಿರುದ್ಧ ಪ್ರತಿಭಟನೆ? ಇಲ್ಲ, ಇದು ಹಳೆಯ ವಿಡಿಯೊ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్