Malayalam

Fact Check: രക്ഷാബന്ധന്‍ സമ്മാനമായി സൗജന്യ റീച്ചാര്‍ജ്? പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തിന്റെ വാസ്തവം

രക്ഷാബന്ധന്‍ ദിനാഘോഷത്തിന്റെ ഭാഗമായി എയര്‍ടെല്‍, ജിയോ, വിഐ ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ 799 രൂപയുടെ സൗജന്യ റീച്ചാര്‍ജ് നല്‍കുന്നുവെന്ന അവകാശവാദത്തോടെയാണ് ലിങ്ക് പ്രചരിക്കുന്നത്.

HABEEB RAHMAN YP

രക്ഷാബന്ധന്‍ ദിനത്തോടനുബന്ധിച്ച് ടെലികോം കമ്പനികള്‍ സൗജന്യ റീച്ചാര്‍ജ് ഓഫര്‍ നല്‍കുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തില്‍ വിഐ, ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളുടെ ഉപഭോക്താക്കള്‍ക്ക് 799 രൂപവരെ സൗജന്യ റീച്ചാര്‍ജ് നല്‍കുന്നതായാണ് പ്രചാരണം. 

Fact-check: 

പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്നും ടെലികോം കമ്പനികള്‍ ഇത്തരമൊരു ഓഫര്‍ നല്‍കിയിട്ടില്ലെന്നും വിവരശേഖരണം ലക്ഷ്യമിട്ട് പ്രചരിപ്പിക്കുന്ന ലിങ്കാണിതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

ഇത്തരമൊരു ഓഫര്‍ ഏതെങ്കിലും ടെലികോം കമ്പനികള്‍ നല്‍കിയിട്ടുണ്ടോ എന്നാണ് ആദ്യം പരിശോധിച്ചത്. ഔദ്യോഗിക വെബ്സൈറ്റുകളിലൊന്നും ഇതുസംബന്ധിച്ച വിവരങ്ങളൊന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രചരിക്കുന്ന ലിങ്ക് പരിശോധിച്ചു. നല്‍കിയിരിക്കുന്ന ലിങ്ക് വഴി മറ്റൊരു URL വഴിയാണ് ഹോം പേജിലേക്ക് പ്രവേശിക്കുന്നത്. ഇതിന്റെ ഡൊമൈന്‍ വിവരങ്ങള്‍ പരിശോധിച്ചതോടെ വെബ്സൈറ്റ് വ്യാജമാകാന്‍ സാധ്യതയേറെയാണെന്ന് കണ്ടെത്തി.

സൗജന്യ റീച്ചാര്‍ജിന് അര്‍ഹത പരിശോധിക്കാമെന്ന തരത്തില്‍ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ ഓഫര്‍ ലഭിച്ചുവെന്ന് വിശ്വസിപ്പിക്കാനെന്ന തരത്തില്‍ നിരവധി പേരുടെ കമന്റുകളെന്ന് തോന്നിപ്പിക്കുംവിധം ചില ഉള്ളടക്കങ്ങളും ഈ പേജില്‍ കാണാം. 

ഡമ്മി നമ്പര്‍ ഉപയോഗിച്ച് പരിശോധിച്ചതോടെ ഈ നമ്പറിന്റെ വിവരങ്ങള്‍ ശേഖരിക്കാനും അത് ദുരുപയോഗം ചെയ്യാനും ലക്ഷ്യമിട്ട് തയ്യാറാക്കിയ വെബ്സൈറ്റാണെന്ന സൂചന ലഭിച്ചു. 

സൈബര്‍ വിദഗ്ധരുമായി സംസാരിച്ചതോടെ ഇക്കാര്യം സ്ഥിരീകരിക്കാനായി. മൊബൈല്‍ നമ്പര്‍ ലഭിക്കുന്നതോടെ അത് പലവിധത്തില്‍ ദുരുപയോഗം ചെയ്യപ്പെടാമെന്ന് അവര്‍ വ്യക്തമാക്കി. യുപിഐ പെയ്മന്റ് റിക്വസ്റ്റ് മുതല്‍ വ്യാജ ആപ്പുകള്‍ അയച്ച് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ വരെ ഇത് ദുരുപയോഗം ചെയ്യപ്പെടാമെന്നും ഇതോടെ വ്യക്തമായി. 

ഇതോടെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. 

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: யோகி ஆதித்யநாத்தை ஆதரித்து தீப்பந்தத்துடன் பேரணி நடத்தினரா பொதுமக்கள்? உண்மை என்ன

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್