Malayalam

Fact Check: കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ കെ സുധാകരനെ പിതൃതുല്യനെന്ന് വിശേഷിപ്പിച്ചോ?

കെ സുധാകരന്‍ പിതൃതുല്യനാണെന്നും അച്ഛനെന്ന് വിളിക്കാന്‍ കൊതിക്കുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞതായി വാര്‍ത്താകാര്‍‍ഡ് രൂപത്തിലാണ് പ്രചാരണം.

HABEEB RAHMAN YP

ബിജെപി വക്താവായിരുന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ അദ്ദേഹം കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിതൃതുല്യനെന്ന് വിശേഷിപ്പിച്ചതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. അച്ഛനെന്ന് വിളിക്കാന്‍ കൊതിക്കുന്നുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞതായി 24 ന്യൂസിന്റെ ലോഗോ സഹിതം വാര്‍ത്താകാര്‍ഡ് രൂപത്തിലാണ് പ്രചാരണം.

Fact-check: 

പ്രചാരണം അടിസ്ഥാരനഹിതമാണെന്നും പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത കാര്‍ഡാണെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന കാര്‍ഡിലുപയോഗിച്ച ഫോണ്ടുകളാണ് ആദ്യം പരിശോധിച്ചത്. സന്ദീപ് വാര്യര്‍ എന്നെഴുതിയ ഫോണ്ടും മറ്റ് ഉള്ളടക്കങ്ങളുടെ ഫോണ്ടും വ്യത്യസ്തമാണെന്ന് കാണാം. 24 ന്യൂസിന്റെ ലോഗോയും തിയതിയും ഉള്ളതിനാല്‍ ചാനലിന്റെ പേജ് പരിശോധിച്ചതോടെ ഇതിന്റെ യഥാര്‍ത്ഥ കാര്‍ഡ് കണ്ടെത്താനായി. ബിജെപി വെറുപ്പ് ഉല്പാദിപ്പിക്കുന്ന ഫാക്ടറിയാണെന്നും ഇനിമുതല്‍ താന്‍ സ്നേഹത്തിന്റെ കടയിലാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞതായാണ് കാര്‍ഡിലുള്ളത്.

പ്രചരിക്കുന്ന കാര്‍ഡും ഇതും തമ്മില്‍ താരതമ്യം ചെയ്തതോടെ പ്രധാന ഉള്ളടക്കത്തിന്റെ ഭാഗങ്ങളില്‍ പ്രചരിക്കുന്ന ഭാഗങ്ങള്‍ എഴുതിച്ചേര്‍ത്തതാണെന്ന് വ്യക്തമായി.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സമയത്ത് നടത്തിയ പത്രസമ്മേളനത്തിന്റെ പൂര്‍ണ പതിപ്പ് വി ഡി സതീശന്‍ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ചതായി കണ്ടെത്തി. പ്രസംഗത്തിലെങ്ങും ഇത്തരമൊരു പരാമര്‍ശം കണ്ടെത്താനായില്ല. 

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി.

Fact Check: Manipur’s Churachandpur protests see widespread arson? No, video is old

Fact Check: നേപ്പാള്‍ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രിയ്ക്ക് ക്രൂരമര്‍‍ദനം? വീഡിയോയുടെ സത്യമറിയാം

Fact Check: அரசியல், பதவி மோகம் பற்றி வெளிப்படையாக பேசினாரா முதல்வர் ஸ்டாலின்? உண்மை அறிக

Fact Check: ಮೈಸೂರಿನ ಮಾಲ್​ನಲ್ಲಿ ಎಸ್ಕಲೇಟರ್ ಕುಸಿದ ಅನೇಕ ಮಂದಿ ಸಾವು? ಇಲ್ಲ, ಇದು ಎಐ ವೀಡಿಯೊ

Fact Check: నేపాల్‌లో తాత్కాలిక ప్రధానిగా బాలేంద్ర షా? లేదు, నిజం ఇక్కడ తెలుసుకోండి