Malayalam

Fact Check: ഇത് ഹൈദരാബാദ് സര്‍വകലാശാലയിലെ ചിത്രമോ? സത്യമറിയാം

ഹൈദരാബാദ് സര്‍വകലാശാല ഉള്‍പ്പെടുന്ന ഗച്ചിബൗളി മേഖലയിലെ മരം മുറിയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് പ്രസ്തുത സ്ഥലത്തേതെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയ്ക്ക് സമീപത്തെ ഗച്ചിബൗളി മേഖലയിലെ ഭൂമിയില്‍ അവകാശമുന്നയിച്ച തെലങ്കാന സര്‍ക്കാര്‍ പ്രസ്തുത സ്ഥലം ഐടി അടിസ്ഥാനസൗകര്യ വികസനത്തിനായി ഉപയോഗിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി സ്ഥലത്തെ മരങ്ങള്‍ മുറിക്കുന്നതിനെതിരെ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പരിസ്ഥിതിപ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും  രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രസ്തുത മേഖലയില്‍ മരം മുറിക്കുന്ന സമയത്തെ ദൃശ്യങ്ങളെന്ന തരത്തില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജെസിബി ഉപയോഗിച്ച് മരങ്ങള്‍ മുറിയ്ക്കുന്നതിനിടെ മയിലും മാനും മറ്റുചില പക്ഷികളുമെല്ലാം അവിടെനിന്ന് രക്ഷപ്പെടുന്ന ചിത്രമെന്ന തരത്തിലാണ് പ്രചാരണം.

Fact-check:

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണന്നും പ്രചരിക്കുന്ന ചിത്രം യഥാര്‍ത്ഥമല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

പ്രചരിക്കുന്ന ചിത്രത്തിലെ ചില യുക്തിസഹമായ അപാകതകളാണ് ആദ്യം നിരീക്ഷിച്ചത്. ചില മയിലുകള്‍ക്ക് മാത്രം കാണാവുന്ന നിഴലുകളും അപൂര്‍ണമായ ജെസിബിയുടെ ഭാഗവും മാനിന്റെ ഇരട്ടത്തലയും അസാധാരണ രൂപത്തിലുള്ള പക്ഷിയുമെല്ലാം ചിത്രം നിര്‍മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയതാകാമെന്ന സൂചന നല്‍കി. 

തുടര്‍ന്ന് എഐ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രങ്ങള്‍ തിരിച്ചറിയുന്ന ചില സംവിധാനങ്ങളുപയോഗിച്ച് പരിശോധിച്ചു. ഹൈവ് മോഡറേഷന്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 98 ശതമാനത്തിലധികം നിര്‍മിതബുദ്ധി ചിത്രമാകാനുള്ള സാധ്യതയാണ് കാണാനായത്. 

വാസ്ഇറ്റഎഐ എന്ന മറ്റൊരു പ്ലാറ്റ്ഫോമിലും പരിശോധിച്ചു. ഇതില്‍  99 ശതമാനം എഐ നിര്‍മിത ചിത്രമാകാനുള്ള സാധ്യതയാണ് കണ്ടെത്തിയത്. 

തുടര്‍ന്ന് മാധ്യമവാര്‍ത്തകള്‍ പരിശോധിച്ചതോടെ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തതായി കണ്ടെത്തി.  ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കം നിരവധി മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ചിത്രം നിര്‍മിതബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയതാണെന്നും സ്ഥിരീകരിച്ചു.

Fact Check: ‘Vote chori’ protest – old, unrelated videos go viral

Fact Check: രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയില്‍ ജനത്തിരക്കെന്നും ആളില്ലെന്നും പ്രചാരണം - ദൃശ്യങ്ങളുടെ സത്യമറിയാം

Fact Check: நடிகர் ரஜினி தவெக மதுரை மாநாடு குறித்து கருத்து தெரிவித்ததாக பரவும் காணொலி? உண்மை என்ன

Fact Check: ಬಾಂಗ್ಲಾದೇಶದಲ್ಲಿ ಕಳ್ಳತನ ಆರೋಪದ ಮೇಲೆ ಮುಸ್ಲಿಂ ಯುವಕರನ್ನು ಥಳಿಸುತ್ತಿರುವ ವೀಡಿಯೊ ಕೋಮು ಕೋನದೊಂದಿಗೆ ವೈರಲ್

Fact Check: రాహుల్ గాంధీ ఓటర్ అధికార యాత్రను వ్యతిరేకిస్తున్న మహిళ? లేదు, ఇది పాత వీడియో