Malayalam

Fact Check: ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ക്കെതിരെ വെടിയുതിര്‍ത്ത് ബിഎസ്എഫ് സൈനികര്‍? വീഡിയോയുടെ സത്യമറിയാം

അതിര്‍ത്തിരക്ഷാ സേന (BSF) ബംഗ്ലാദേശില്‍നിന്ന് രാജ്യത്തേക്ക് കുടിയേറിയവര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയവരെ ബിഎസ്എഫ് സൈന്യം തുരത്തിയോടിക്കുന്നവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിക്കുന്നു. സൈനികര്‍ നിരയായി ഇരുന്ന് ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുന്ന തരത്തിലാണ് വീഡിയോ. പശ്ചിമബംഗാളില്‍ ഭരണം മാറിയ പശ്ചാത്തലത്തില്‍ രാഷ്ട്രീയ അവകാശവാദങ്ങളോടെയാണ പലപ്പോഴും ഇത് പ്രചരിക്കുന്നത്

Fact-check: 

പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ദൃശ്യങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയമിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചതോടെ വീഡിയോ നേരത്തെത്തന്നെ പ്രചാരത്തിലുണ്ടെന്ന് കണ്ടെത്തി. ATV News എന്ന ഫെയ്സ്ബുക്ക് പേജില്‍ 2026 ഫെബ്രുവരി 11 ന്  ഈ വീഡിയോ പങ്കിട്ടതായി കണ്ടെത്തി. തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുവെന്നും സൈന്യം പരിശീലനം നടത്തിയെന്നുമാണ് അടിക്കുറിപ്പില്‍ നല്‍കിയിരിക്കുന്നത്. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രസ്തുത മാധ്യമസ്ഥാപനം നേപ്പാളിലേതാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ നേപ്പാളില്‍നിന്നുള്ളതാണെന്നും വ്യക്തമായി. 

തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട വിവിധ നേപ്പാളി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

ഇതോടെ പ്രചാരണം വ്യാജമാണെന്നും ദൃശ്യങ്ങള്‍ക്ക് ഇന്ത്യയുമായി ബന്ധമില്ലെന്നുംം വ്യക്തമായി.

Fact Check: Video shows Ukraine’s recent strike on Russia’s Kuibyshev oil refinery? No, here are the facts

Fact Check: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ആശംസ? വീഡിയോയുടെ സത്യമറിയാം

Fact Check: இரு கைகளும் இல்லாத பெண் ஜிம்னாஸ்டிக்ஸ் செய்யும் வைரல் காணொலி உண்மையா?

Fact Check: ದೆಹಲಿಯಲ್ಲಿ ಮಳೆಯ ನಡುವೆಯೂ ಮುಖ್ಯ ಚುನಾವಣಾ ಆಯುಕ್ತರ ವಿರುದ್ಧ ಪ್ರತಿಭಟನೆ? ಇಲ್ಲ, ಇದು ಹಳೆಯ ವಿಡಿಯೊ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్