Malayalam

Fact Check: വനിതാ സംവരണ ബില്ലിനെതിരെ സാനിറ്ററി നാപ്കിനുമായി കോണ്‍ഗ്രസ് പ്രതിഷേധം? വീഡിയോയുടെ വാസ്തവം

കോണ്‍ഗ്രസ്, എസ്പി പ്രവര്‍ത്തകര്‍ സാനിറ്ററി നാപ്കിനുകള്‍ വലിച്ചുകീറി വനിതാ സംവരണ ബില്ലിനെതിരെ പ്രതിഷേധിക്കുന്നുവെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

വനിതാ സംവരണ ബില്ലിനെതിരെ കോണ്‍ഗ്രസ്, എസ്പി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളെന്ന  വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. വെള്ളിയാഴ്ച പ്രാര്‍ത്ഥനയില്‍ വനിതാ സംവരണ ബില്‍ ഇസ്‍ലാമിന് എതിരാണെന്ന പ്രചാരണമുണ്ടായെന്നും ഇതിന് പിന്നാലെ ജുമാമസ്ജിദിന് മുന്നില്‍ സാനിറ്ററി നാപ്കിനുകള്‍ വലിച്ചുകീറി പ്രതിഷേധം അരങ്ങേറിയെന്നും അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.  വ്യക്തത കുറഞ്ഞ ദൃശ്യങ്ങളില്‍ തലയില്‍ തൊപ്പി വെച്ചവരടക്കം ചിലര്‍ എന്തോ കടിച്ചുവലിച്ചു കീറുന്നതായി കാണാം. 

Fact-check: 

പ്രചാരണം വ്യാജമാണെന്നും ദൃശ്യങ്ങള്‍ക്ക് വനിതാസംവരണ ബില്ലുമായി യാതൊരു ബന്ധവുമില്ലെന്നും പരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന സന്ദേശത്തിലെ പ്രധാന കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൊന്നും ഇത്തരമൊരു പ്രതിഷേധം നടന്നതായി റിപ്പോര്‍ട്ടുകള്‍ കണ്ടെത്താനായില്ല. ഇതോടെ പ്രചരിക്കുന്ന വീഡിയോ മറ്റേതെങ്കിലും സാഹചര്യത്തിലേതാകാമെന്ന സൂചന ലഭിച്ചു. 

തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ 2023 ല്‍ ഒരു ഫെയ്സ്ബുക്ക് പേജില്‍നിന്ന് പങ്കിട്ടതായി കണ്ടെത്തി.  LS News എന്ന ഒരു വാര്‍ത്താചാനലിന്റെ പേജില്‍നിന്ന് പങ്കിട്ട വീഡിയോയ്ക്കൊപ്പം ഉറുദു ഭാഷയില്‍ ചെറിയ അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. വ്യക്തതയുള്ള ഈ ദൃശ്യങ്ങളില്‍നിന്ന് പ്രതിഷേധത്തില്‍ കടിച്ചുകീറുന്നത് സാനിറ്ററി നാപ്കിന്‍ അല്ലെന്ന് മനസ്സിലായി. 

നല്‍കിയ ചെറു വിവരണത്തിന്റെ പരിഭാഷയനുസരിച്ച് ഇത് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാനിലെ പെഷവാറില്‍ നടന്ന പ്രതിഷേധമാണ്. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ വീഡിയോ ബിഗ്ബ്രേക്കിങ് ന്യൂസ് എന്ന മറ്റൊരു ചാനലിന്റെ പേജിലും കണ്ടെത്തി

നല്‍കിയ ചെറു വിവരണത്തിന്റെ പരിഭാഷയനുസരിച്ച് ഇത് പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാക്കിസ്ഥാനിലെ പെഷവാറില്‍ നടന്ന പ്രതിഷേധമാണ്. ഈ സൂചന ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതേ വീഡിയോ ബിഗ്ബ്രേക്കിങ് ന്യൂസ് എന്ന മറ്റൊരു ചാനലിന്റെ പേജിലും കണ്ടെത്തി

പ്രതിഷേധവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ വിവിധ മാധ്യമങ്ങളില്‍‌ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. 

ഇതോടെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2023 ല്‍ പെഷവാറില്‍ നടന്ന പ്രതിഷേധത്തിലെ ദൃശ്യങ്ങളാണിതെന്നും പ്രതിഷേധക്കാര്‍ കടിച്ചുകീറുന്നത് ഇസ്രയേല്‍ പതാകയാണെന്നും വ്യക്തമായി. വനിത സംവരണ ബില്ലുമായോ കോണ്‍ഗ്രസുമായോ പ്രചരിക്കുന്ന വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. 

Fact Check: Nepal floods–Rescue operation saves stranded man? No, video is from Mexico

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: முதல்வர் விஜய் பாணியில் விநாயகர் சிலை செய்யப்பட்டதாகப் பரவும் படம்: உண்மை என்ன?

Fact Check: ನೇಪಾಳದಲ್ಲಿ ಪ್ರವಾಹ ನಂತರ ಮುಸ್ಲಿಮರಿಂದ ಕುರಾನ್ ಪಠಿಸಿ ಪ್ರಾರ್ಥನೆ ಮಾಡಲಾಗುತ್ತಿದೆಯೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ‘బాంబు పరీక్ష’లో మదర్సా టీచర్, కుటుంబం మృతి? కాదు, వీడియోలో కనిపించింది సిలిండర్ పేలుడు