Malayalam

Fact Check: തൃക്കരിപ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം? വീഡിയോയുടെ സത്യമറിയാം

തൃക്കരിപ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തൃക്കരിപ്പൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ബിജെപിയില്‍നിന്ന് നേരത്തെ കോണ്‍ഗ്രസിലേക്കെത്തിയ സന്ദീപ് വാര്യറെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പരസ്പരം അക്രമിക്കുന്ന ദൃശ്യങ്ങളെന്ന നിലയിലാണ് വീഡിയോ പ്രചരിക്കുന്നത്

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങള്‍ക്ക് നിയമസഭ തിര‍ഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.  

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ 2026 ജനുവരിയില്‍ ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടതായി കണ്ടെത്തി. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച റീലില്‍ ഇത് കോഴിക്കോട് കുറ്റ്യാടി ചന്തയിലുണ്ടായ സംഭവമാണെന്ന സൂചനയുണ്ട്. 

ഈ സൂചനയുപയോഗിച്ച് നടത്തിയ തിരച്ചിലില്‍ മറ്റൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍നിന്നും ഇതേ വീഡിയോ ലഭിച്ചു. കുറ്റ്യാടി ചന്തയിലുണ്ടായ സംഘര്‍ഷമെന്ന സൂചന ഈ വീഡിയോയിലുമുണ്ട്. 2026 ജനുവരി എട്ടിനാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 

ഇതോടെ സംഭവത്തിന് നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്ന് വ്യക്തമായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് 2026 മാര്‍ച്ച് 15നാണ്. ഇതിനും രണ്ടുമാസം മുന്‍പ് നടന്ന സംഭവമായതിനാല്‍ നിലവിലെ പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചു. അതേസമയം തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പാര്‍ട്ടയില്‍നിന്ന് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നതായി വിവിധ മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. 

പ്രചരിക്കുന്ന വീഡിയോയിലെ സംഘര്‍ഷത്തിന്റെ കാരണം സംബന്ധിച്ച് സൂചനയൊന്നും ലഭിച്ചില്ല. എന്നാല്‍ കുറ്റ്യാടി ചന്ത നടന്നത് ജനുവരി ആദ്യവാരമാണെന്ന് വിവിധ പ്രാദേശിക മാധ്യമറിപ്പോര്‍ട്ടുകളില്‍നിന്ന് സ്ഥിരീകരിക്കാനായി. 

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. 

Fact Check: Nepal floods–Rescue operation saves stranded man? No, video is from Mexico

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: முதல்வர் விஜய் பாணியில் விநாயகர் சிலை செய்யப்பட்டதாகப் பரவும் படம்: உண்மை என்ன?

Fact Check: ನೇಪಾಳದಲ್ಲಿ ಪ್ರವಾಹ ನಂತರ ಮುಸ್ಲಿಮರಿಂದ ಕುರಾನ್ ಪಠಿಸಿ ಪ್ರಾರ್ಥನೆ ಮಾಡಲಾಗುತ್ತಿದೆಯೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ‘బాంబు పరీక్ష’లో మదర్సా టీచర్, కుటుంబం మృతి? కాదు, వీడియోలో కనిపించింది సిలిండర్ పేలుడు