Malayalam

Fact Check: ഇന്ത്യയെ പരിഹസിച്ച പാക് ഗുസ്തി താരത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് തമിഴ് യുവതി? വീഡിയോയുടെ സത്യമറിയാം

ദുബായിൽ വനിതാ ഗുസ്തി മത്സരത്തില്‍ ജേതാവായ പാക്കിസ്ഥാന്‍ താരം ഇന്ത്യക്കാരെ പരിഹസിച്ചതോടെ വെല്ലുവിളി ഏറ്റെടുത്ത തമിഴ് യുവതി കവിതാ വിജയലക്ഷ്മി അവരെ ഗുസ്തിയില്‍ കീഴ്പ്പെടുത്തിയെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ഇന്ത്യക്കാരെ വെല്ലുവിളിച്ച പാക്കിസ്ഥാന്‍ വനിതാ ഗുസ്തി താരത്തെ തമിഴ് യുവതി കീഴടക്കിയെന്ന വിവരണത്തോടെ  വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തമിഴ്നാട് സ്വദേശിനി കവിത വിജയലക്ഷ്മി വെല്ലുവിളി ഏറ്റെടുത്ത്  പ്രകീര്‍ത്തിച്ച് നിരവധി പേരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. 

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ദൃശ്യങ്ങളില്‍ കാണുന്ന രണ്ട് യുവതികളും ഇന്ത്യന്‍ ഗുസ്തി താരങ്ങളാണെന്നും  അന്വേഷണത്തില്‍ വ്യക്തമായി. 

ദൃശ്യങ്ങളില്‍ കാണുന്ന CWE എന്ന ബാനര്‍ സൂചനയാക്കി നടത്തിയ പരിശോധനയില്‍ ഇത് Continental Wrestling Entertainment എന്ന പഞ്ചാബ് ആസ്ഥാനമായ ഗുസ്തി പരിശീലന കേന്ദ്രമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ യൂട്യൂബ് ചാനലില്‍ പരിശോധിച്ചതോടെ പ്രചരിക്കുന്ന വീഡിയോയുടെ യഥാര്‍ത്ഥ പതിപ്പ് ലഭിച്ചു. 2016 ജൂണ്‍ 13നാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ദുബായിലല്ല, പഞ്ചാബിലെ ജലന്ധറിലായിരുന്നു മത്സരമെന്നും കണ്ടെത്തി. 

ബി ബി ബുള്‍ബുളിന്റെ വെല്ലുവിളി ഏറ്റെടുത്ത് കവിത എന്നതാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്. ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 2016 ലെ ഏതാനും മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭ്യമായി. 

ഡെക്കാന്‍ ക്രോണിക്ക്ള്‍ 2016 ജൂണ്‍ 17ന് നല്‍കിയ റിപ്പോര്‍ട്ടില്‍ ബുള്‍ബുളിന്റെ വെല്ലുവിളി ഏറ്റെടുത്തെത്തിയ പഞ്ചാബ് സ്വദേശിയായ കവിത ഹരിയാന പൊലീസ് ഓഫീസറായിരുന്നുവെന്നും മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്സ് താരമാണെന്നും  നല്‍കിയിട്ടുണ്ട്. ദി ന്യൂസ് മിനുറ്റ് ഉള്‍പ്പെടെ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കാണാം. 

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബി ബി ബുള്‍ബുള്‍ ആദ്യ ഇന്ത്യന്‍ വനിതാ പ്രോ-റസ്ലിങ് താരമാണെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. സരബ്ജിത് കൗര്‍ എന്നാണ് അവരുടെ യഥാര്‍ത്ഥ പേര്.ബുള്‍ബുളിന്റെ ജീവിതം വിശദീകരിക്കുന്ന ചില വീഡിയോകളും യൂട്യൂബില്‍ ലഭ്യമാണ്. 

ഓണ്‍ലൈനില്‍ ലഭ്യമായ മറ്റ് വിവരങ്ങളും അവര്‍ ഇന്ത്യക്കാരിയാണെന്ന് സ്ഥിരീകരിക്കുന്നു. 

ഇതോടെ ദൃശ്യങ്ങളിലുള്ള രണ്ടുപേരും ഇന്ത്യന്‍ താരങ്ങളാണെന്ന് വ്യക്തമായി.  

ഈ വീഡിയോ 2016 മുതല്‍ പലവര്‍ഷങ്ങളില്‍ തെറ്റായ വിവരണങ്ങളോടെ പ്രചരിച്ചിരുന്നതായും കണ്ടെത്തി. 

Fact Check: Hindu temple attacked in Bangladesh? No, claim is false

Fact Check: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇസ്‍ലാമിക മുദ്രാവാക്യവുമായി യുഡിഎഫ് പിന്തുണയോടെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി? പോസ്റ്ററിന്റെ വാസ്തവം

Fact Check: ராஜ்நாத் சிங் காலில் விழுந்த திரௌபதி முர்மு? உண்மை என்ன

Fact Check: ಬಿರಿಯಾನಿಗೆ ಕೊಳಚೆ ನೀರು ಬೆರೆಸಿದ ಮುಸ್ಲಿಂ ವ್ಯಕ್ತಿ?, ವೈರಲ್ ವೀಡಿಯೊದ ಸತ್ಯಾಂಶ ಇಲ್ಲಿದೆ

Fact Check: బంగ్లాదేశ్‌లో హిజాబ్ ధరించనందుకు క్రైస్తవ గిరిజన మహిళపై దాడి? లేదు, నిజం ఇక్కడ తెలుసుకోండి