Malayalam

Fact Check: നേപ്പാള്‍ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രിയ്ക്ക് ക്രൂരമര്‍‍ദനം? വീഡിയോയുടെ സത്യമറിയാം

പൊതുജനങ്ങളുടെ ക്രൂരമര്‍ദനത്തിനിരയായ നേപ്പാള്‍ പ്രധാനമന്ത്രി സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ടുവെന്ന വിവരണത്തോടൊണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

നേപ്പാളില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനത്തെ തു‌ടര്‍ന്ന് തുടങ്ങിയ പ്രക്ഷോഭം രൂക്ഷമായതോടെ  നിരവധി ആക്രമണ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനിടെയാണ് നേപ്പാള്‍ പ്രധാനമന്ത്രിയെ പൊതുജനങ്ങള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊതുജനങ്ങളുടെ ക്രൂരമര്‍ദനത്തിനിരയായ നേപ്പാള്‍ പ്രധാനമന്ത്രി സൈന്യത്തിന്റെ സഹായത്തോടെ രക്ഷപ്പെട്ടുവെന്ന വിവരണത്തോടൊണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് നേപ്പാളിന്റെ മുന്‍ പ്രധാനമന്ത്രിയാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ദൃശ്യങ്ങളടങ്ങുന്ന ചില മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു. എന്‍ഡിടിവി 2025 സെപ്തംബര്‍ 9ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദൗബയാണ് ആക്രമിക്കപ്പെട്ടത്. 

നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ പേരുള്‍പ്പെടുത്തി നടത്തിയ കീവേഡ് പരിശോധനയില്‍ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. മാതൃഭൂമി ഇംഗ്ലീഷ് സെപ്തംബര്‍ 10ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും ഈ വീഡിയോയില്‍നിന്നുള്ള സ്ക്രീന്‍ഷോട്ട്  കാണാം. 

ഇതോടെ ആക്രമിക്കപ്പെട്ടത് നേപ്പാള്‍ മുന്‍പ്രധാനമന്ത്രിയാണെന്ന് വ്യക്തമായി. കെ പി ശര്‍മ ഒലിയായിരുന്നു നിലവിലെ പ്രധാനമന്ത്രി. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം രാജിവെയ്ക്കുകയായിരുന്നു. പലതവണ പ്രധാനമന്ത്രി പദവിയിലെത്തിയ ബഹാദൂര്‍ ദൗബയുടെ അവസാന പ്രധാനമന്ത്രി പദം 2021-22 കാലയളലവിലായിരുന്നുവെന്നും ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. 

രാജിവെച്ച പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയ്ക്കതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടെങ്കിലും അദ്ദേഹം ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളൊന്നും കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ രാജിയ്ക്ക് പിന്നാലെ ഇടക്കാല പ്രധാനമന്ത്രിയായി സുശീല കാര്‍ക്കി അധികാരമേറ്റിട്ടുണ്ട്. ഇതോടെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സ്ഥിരീകരിക്കാനായി. 

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: யோகி ஆதித்யநாத்தை ஆதரித்து தீப்பந்தத்துடன் பேரணி நடத்தினரா பொதுமக்கள்? உண்மை என்ன

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್