Malayalam

Fact Check: ജന്തര്‍ മന്ദറില്‍ CJP സമരത്തിനിടെ പലസ്തീന്‍ പതാകയുമായി യുവതി? വീഡിയോയുടെ വാസ്തവം

കൈയ്യില്‍ പലസ്തീന്‍ പതാകയുമായി നടന്നുവരുന്ന യുവതിയുടെ കൈയ്യില്‍നിന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അത് വാങ്ങി കീറിക്കളയുന്ന ദൃശ്യങ്ങളാണ് CJP സമരത്തിലേതതെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്.

HABEEB RAHMAN YP

ഡല്‍ഹി ജന്തര്‍മന്ദറില്‍ നടക്കുന്ന CJP സമരത്തിന് രാജ്യവിരുദ്ധ ശക്തികളുടെ പിന്തുണയുണ്ടെന്ന വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പലസ്തീന്‍ പതാകയുമായി സമരത്തിനെത്തിയ യുവതിയുടെതെന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നത്. പലസ്തീന്‍ പതാകയുമായി നടന്നുവരുന്ന യുവതിയുടെ കൈയ്യില്‍നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പതാക പിടിച്ചുവാങ്ങി കീറിക്കളയുന്നതും ദൃശ്യങ്ങളില്‍ കാണാം. 

Fact-check: 


പ്രചാരണം വ്യാജമാണെന്നും ദൃശ്യങ്ങള്‍  CJP സമരത്തിലേതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയിലെ കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഈ ദൃശ്യങ്ങള്‍ മൂന്ന് വര്‍ഷത്തോളം പഴയതാണെന്ന് കണ്ടെത്തി. 2023 ഒക്ടോബര്‍ 30 ന് ഇന്ത്യ ഒബ്സര്‍വര്‍ എന്ന യൂട്യൂബ് ചാനലില്‍ ഈ വീഡിയോ പങ്കിട്ടതായി കണ്ടെത്തി. പലസ്തീന്‍ അനുകൂല പ്രതിഷേധക്കാരെ ജന്തര്‍മന്ദറില്‍ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന വിവരണത്തോടെയാണ് വീ‍ഡിയോ പങ്കിട്ടിരിക്കുന്നത്. 

തുടര്‍ന്ന് ഈ സൂചനകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ടുകളും ലഭ്യമായി. ഫ്രീ പ്രസ് ജേണല്‍ 2023 ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗാസിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് പലസ്തീന് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥികളടക്കം ചിലര്‍ ജന്തര്‍മന്ദറില്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് ഈ സംഭവമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.  

ഇതോടെ പ്രചാരണം വ്യാജമാണെന്നും പ്രചരിക്കുന്നത് 2023 ലെ വീഡിയോയാണെന്നും ഇതിന് നിലവിലെ CJP സമരവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി. 

Fact Check: Video shows fire at Riyadh Airport after Houthi missile attack? No, video is unrelated

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: ‘Jailer 2’ திரைப்படத்திற்காக ரஜினிகாந்தை சிவகார்த்திகேயன் வாழ்த்தியதாகப் பகிரப்படும் காணொலி? உண்மை என்ன

Fact Check: ಸಿಜೆಪಿ ಪ್ರತಿಭಟನೆಯಲ್ಲಿ ಸಿಖ್ ವೇಷ ಧರಿಸಿ ಸಿಕ್ಕಿಬಿದ್ದ ಮುಸ್ಲಿಂ ವ್ಯಕ್ತಿ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్