Malayalam

Fact Check: ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെ വിയറ്റ്‌നാമില്‍ അവധിയാഘോഷിച്ച് രാഹുല്‍ ഗാന്ധി? ഫോട്ടോയുടെ സത്യമിതാണ്

രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു യുവാവിന്റെ സെല്‍ഫി ചിത്രമാണിത്.

Sreejisha Laila

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരം തുടരുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമര രംഗത്ത് നില്‍ക്കുന്നതിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനം നടത്തിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ വാക്ക് കേട്ട് സമരത്തിനിറങ്ങിയവര്‍ തീഹാര്‍ ജയിലില്‍ കഴിയുമ്പോള്‍ അദ്ദേഹം സമരത്തിന് ബ്രേക്ക് കൊടുത്ത് വിയറ്റ്‌നാമില്‍ ആഘോഷിക്കുന്നുവെന്ന രീതിയില്‍ ഒരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു യുവാവിന്റെ സെല്‍ഫി ചിത്രമാണിത്.

Fact Check

പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ ചിത്രം സമീപകാലത്തേതല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

വൈറല്‍ ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ചില്‍ പരിശോധിച്ചപ്പോള്‍ 2026 ജനുവരി മുതല്‍ ഈ ചിത്രം പ്രചാരത്തിലുണ്ടെന്ന് വ്യക്തമായി. 2026 ജനുവരി 12ന് ഇന്ത്യാ ടുഡേ നല്‍കിയ റിപ്പോര്‍ട്ടില്‍ വൈറല്‍ ചിത്രം കാണാം. വിയറ്റ്നാമിലെ ഒരു വിമാനത്താവളത്തില്‍ വെച്ച്, തികച്ചും അപ്രതീക്ഷിതമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടുമുട്ടിയെന്ന് ഒരു ഇന്ത്യന്‍ ട്രാവല്‍ വ്‌ലോഗറുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ് വാര്‍ത്തയിലുള്ളത്. 20 കാരനായ ദക്ഷ് എന്ന ട്രാവല്‍ വ്‌ലോഗറാണ് ഹനോയിയിലെ വിമാനത്താവളത്തില്‍ വെച്ച് രാഹുല്‍ ഗാന്ധിയുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചതെന്നും രാഹുല്‍ ഗാന്ധിയോടൊപ്പം ഒരേ വിമാനത്തില്‍ യാത്ര ചെയ്തപ്പോഴാണ് ദക്ഷ് ഈ ചിത്രം പകര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയോടൊപ്പം ഏയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളും ഇരുവരും വിമാനത്താവളത്തിലൂടെ നടന്നുപോകുന്ന ഒരു ചെറിയ വീഡിയോയും ദക്ഷ് എക്‌സില്‍ പങ്കുവെച്ചു. തികച്ചും അപ്രതീക്ഷിതമായ ഈ കൂടിക്കാഴ്ചയിലുള്ള അവിശ്വസനീയതയും ആവേശവും നിറഞ്ഞ വാക്കുകളോടെയാണ് ദക്ഷ് ഈ പോസ്റ്റ് പങ്കുവെച്ചത്. രാഹുല്‍ ഗാന്ധി താന്‍ സഞ്ചരിച്ച അതേ വിമാനത്തിലുണ്ടായിരുന്നുവെന്നും, അദ്ദേഹം തന്നോട് സൗഹൃദപരമായി സംസാരിച്ചുവെന്നും ദക്ഷ് വെളിപ്പെടുത്തി. എക്‌സ് പോസ്റ്റ് ചുവടെ കാണാം.

ഡല്‍ഹിയിലെ സമരത്തിനിടെ വിയറ്റ്‌നാമില്‍ അവധിയാഘോഷിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ദൃശ്യം എന്ന രീതിയില്‍ പ്രചരിക്കുന്ന ചിത്രം ഇപ്പോഴത്തേതല്ലെന്നും 2026 ജനുവരിയില്‍ ഒരു ഇന്ത്യന്‍ വ്‌ലോഗര്‍ പകര്‍ത്തിയതാണെന്നും വ്യക്തമായി.

Fact Check: Shivraj Singh Chouhan calls PM Modi and Amit Shah ‘deranged’? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: சவுதி பாதுகாப்பு அமைச்சக கட்டடத்தின் மீது ஹூதிக்கள் தாக்குதலா? வைரலாகும் காணொலியின் பின்னணி!

Fact Check: ಧ್ರುವ್ ರಾಠಿ ಅವರ ಲಂಡನ್ ಪ್ರತಿಭಟನೆಯನ್ನು ಪಾಕಿಸ್ತಾನಿ-ಬಾಂಗ್ಲಾದೇಶ ಜನರು ಬೆಂಬಲಿಸುತ್ತಿದ್ದಾರೆಯೇ?

Fact Check: ఆంధ్రప్రదేశ్‌లో స్థానిక సంస్థల ఎన్నికల నామినేషన్ల సమయంలో హింసకు సంబంధించిన వీడియోనా? కాదు, ఇది 2023 నాటిది