Malayalam

Fact Check: സിജെപി പ്രതിഷേധക്കാര്‍ പരസ്പരം ചുംബിക്കുന്ന ദൃശ്യം? സത്യമിതാണ്

ഡല്‍ഹിയിലെ സിജെപി സമരത്തില്‍ നിന്ന് രാത്രിയില്‍ പകര്‍ത്തിയതാണെന്ന അവകാശവാദത്തോടെ യാണ് വീഡിയോ പ്രചരിക്കുന്നത്.

Sreejisha Laila

ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന കൊക്രോച്ച് ജനത പാര്‍ട്ടിയുടെ (സിജെപി) പ്രതിഷേധത്തില്‍ നിന്ന് പകര്‍ത്തിയതാണെന്ന അവകാശവാദത്തോടെ ജനക്കൂട്ടത്തിന് മുന്നില്‍ പുരുഷന്മാരും സ്ത്രീകളും പരസ്പരം ചുംബിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡല്‍ഹിയിലെ സിജെപി സമരത്തില്‍ രാത്രിയില്‍ ഇതൊക്കെയാണ് നടക്കുന്നതെന്നാണ് പോസ്റ്റില്‍ പറയുന്നത്.

Fact Check

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ വീഡിയോ 2014ല്‍ ജെഎന്‍യു വില്‍ നടന്ന ചുംബന സമരത്തില്‍ (Kiss of Love) നിന്നുള്ളതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. വൈറല്‍ വീഡിയോയുടെ കീഫ്രെയിമുകള്‍ റിവേഴസ് ഇമേജില്‍ പരിശോധിച്ചപ്പോള്‍ 2014 നവംബര്‍ 12 ന് അപ്ലോഡ് ചെയ്ത ഒരു യുട്യൂബ് വീഡിയോ ലഭിച്ചു. ഇതിന്റെ വിവരണത്തില്‍ ജെഎന്‍യു വില്‍ നടന്ന ചുംബന സമരത്തില്‍ നിന്നുള്ള ദൃശ്യം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് ചുവടെ കാണാം.

തുടര്‍ന്ന് ജെഎന്‍യുവില്‍ നടന്ന ചുംബന സമരത്തെപ്പറ്റി കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ 2014 നവംബര്‍ 9നാണ് 200 ഓളം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടത്തിയതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ ലഭിച്ചു. ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ജെഎന്‍യുവില്‍ നടന്ന ചുംബന സമരത്തിന്റെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം വൈറല്‍ വീഡിയോയുമായി സമാനതകളുള്ളവയാണ്.

Kiss of Love ഫേസ്ബുക്ക് പേജില്‍ 2014 നവംബര്‍ 9ന് ജെഎന്‍യുവിലെ ചിത്രങ്ങള്‍ പങ്കപുവച്ചിട്ടുണ്ട്. ഇത് ചുവടെ കാണാം.

സദാചാര പോലീസിംഗിന്റെ ഭാഗമായി കോഴിക്കോടുള്ള ഒരു കഫേ നശിപ്പിച്ച സംഭവത്തെ തുടര്‍ന്ന് 2014 നവംബര്‍ 2ന് കേരളത്തില്‍ ആരംഭിച്ച കിസ് ഓഫ് ലൗ പ്രതിഷേധം രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.

ഇതില്‍ നിന്ന് വൈറല്‍ വീഡിയോ സിജെപിയുടെ പ്രതിഷേധത്തില്‍ നിന്നുള്ളതല്ലെന്നും 2014ല്‍ ജെഎന്‍യുവില്‍ നടന്ന ചുംബന സമരത്തില്‍ നിന്നുള്ള ദൃശ്യമാണെന്നും വ്യക്തമായി.

Fact Check: People break idols, convert to Islam over Nepal floods? No, video is from South Korea

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: முதல்வர் விஜய் பாணியில் விநாயகர் சிலை செய்யப்பட்டதாகப் பரவும் படம்: உண்மை என்ன?

Fact Check: ನೇಪಾಳದ ಪ್ರವಾಹದಲ್ಲಿ ಸಿಲುಕಿದ್ದ ವ್ಯಕ್ತಿಯನ್ನು ಆನೆಯೊಂದು ರಕ್ಷಿಸಿತೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ‘బాంబు పరీక్ష’లో మదర్సా టీచర్, కుటుంబం మృతి? కాదు, వీడియోలో కనిపించింది సిలిండర్ పేలుడు