Malayalam

Fact Check: റെയില്‍വെ ട്രാക്കില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്ന പശുവിന്റെ വീഡിയോ എഐ നിര്‍മിതമാണ്

ട്രെയിന്‍ വരുന്നതിനിടെ ട്രാക്കിന് സമീപം നില്‍ക്കുന്ന കുട്ടിയെ ഓടി വന്ന് തട്ടിമാറ്റുന്ന പശുവിന്റെ ദൃശ്യമാണ് യഥാര്‍ഥ സംഭവം എന്ന രീതിയില്‍ പ്രചരിക്കുന്നത്.

Sreejisha Laila

റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്ന കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്ന ഒരു പശുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആയുസ് ഉണ്ടെങ്കില്‍ ദൈവം ഏതുരൂപത്തിലും വന്ന് രക്ഷിക്കുമെന്ന കുറിപ്പിനൊപ്പമാണ് വീഡിയോ പ്രചരിക്കുന്നത്. ട്രെയിന്‍ വരുന്നതിനിടെ ട്രാക്കിന് സമീപം നില്‍ക്കുന്ന കുട്ടിയെ ഓടി വന്ന് തട്ടിമാറ്റുന്ന പശുവിനെ വീഡിയോയില്‍ കാണാം.

Fact Check

വൈറല്‍ വീഡിയോ യഥാര്‍ഥ സംഭവത്തിന്റേതല്ലെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (AI) സഹായത്തോടെ നിര്‍മിച്ച ദൃശ്യമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി.

വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ ഇതില്‍ നിരവധി പൊരുത്തക്കേടുകള്‍ കണ്ടെത്തി. ബോഗിയില്‍ പതിപ്പിച്ചിട്ടുള്ള ട്രെയിന്‍ നമ്പരും പേരും സൂചിപ്പിക്കുന്ന മഞ്ഞ ബോര്‍ഡുകളില്‍ ഒന്നും എഴുതിയിട്ടില്ലെന്ന് കാണാം. മാത്രമല്ല എഞ്ചിന്‍ കൂടാതെ ആകെ മൂന്ന് ബോഗികള്‍ മാത്രമുള്ള ട്രെയിനാണ് വീഡിയോയിലുള്ളത്. ഇതില്‍ നിന്ന് തന്നെ വീഡിയോ എഐ നിര്‍മിതമായിരിക്കാം എന്ന സൂചന ലഭിച്ചു. തുടര്‍ന്ന് വീഡിയോയുടെ കീഫ്രെയ്മുകള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ സമാനമായ വീഡിയോ mojilo_vandro എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഇത് ചുവടെ കാണാം.

എഐ നിര്‍മിതമായ ഫിക്ഷണല്‍ ക്യാരക്ടറാണ് ഇതെന്നും പ്രൊഫൈലിലെ എല്ലാ വീഡിയോകളും എഐ നിര്‍മിതമാണെന്നും പ്രൊഫൈല്‍ ബയോ വ്യക്തമാക്കുന്നുണ്ട്.

കൂടുതല്‍ സ്ഥിരീകരണത്തിനായി എഐ ഡിറ്റക്ഷന്‍ ടൂളുകളിലും ഈ വീഡിയോ റണ്‍ ചെയ്തു. ഹൈവ് മോഡറേഷന്‍ എന്ന ടൂളില്‍ പരിശോധിച്ചപ്പോള്‍ വീഡിയോ 95.2% എഐ നിര്‍മിതമാണെന്ന ഫലമാണ് ലഭിച്ചത്. പരിശോധനാഫലം ചുവടെ കാണാം.

ഇതില്‍ നിന്ന് പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വൈറല്‍ വീഡിയോ എഐ നിര്‍മിതമാണെന്നും വ്യക്തമായി.

Fact Check: Nepal floods–Rescue operation saves stranded man? No, video is from Mexico

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: முதல்வர் விஜய் பாணியில் விநாயகர் சிலை செய்யப்பட்டதாகப் பரவும் படம்: உண்மை என்ன?

Fact Check: ನೇಪಾಳದ ಪ್ರವಾಹದಲ್ಲಿ ಸಿಲುಕಿದ್ದ ವ್ಯಕ್ತಿಯನ್ನು ಆನೆಯೊಂದು ರಕ್ಷಿಸಿತೇ? ಸುಳ್ಳು, ಸತ್ಯ ಇಲ್ಲಿದೆ

Fact Check: ‘బాంబు పరీక్ష’లో మదర్సా టీచర్, కుటుంబం మృతి? కాదు, వీడియోలో కనిపించింది సిలిండర్ పేలుడు