Malayalam

Fact Check: ആവശ്യപ്പെട്ട സ്റ്റോപ്പില്‍ KSRTC ബസ്സ് നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് ഗ്ലാസ് തകര്‍ത്ത യുവതി DYFI നേതാവ് വസീഫിന്റെ ഭാര്യയോ?

കഴിഞ്ഞ ദിവസം കോഴിക്കോട്ട് വെച്ചാണ് ആവശ്യപ്പെട്ട സ്റ്റോപ്പില്‍ KSRTC ബസ്സ് നിര്‍ത്താത്തില്‍ പ്രതിഷേധിച്ച് യുവതി ബസ്സിന്റെ ഗ്ലാസ് അടിച്ച് തകര്‍ത്തത്. ഇവര്‍ DYFI നേതാവ് വി വസീഫിന്റെ ഭാര്യയാണെന്നും വസീഫ് മാപ്പുചോദിച്ചെന്നുമുള്ള തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

HABEEB RAHMAN YP

കോഴിക്കോട്ട് യുവതി ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ്സ് നിര്‍ത്താത്തതിനെത്തുടര്‍ന്ന് യുവതി ബസ്സിന്റെ ഗ്ലാസ് അടിച്ചുതകര്‍ത്ത സംഭവം വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ അവര്‍ നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കുകയും പിന്നീട് തെറ്റ് സമ്മതിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ ഈ യുവതി DYFI നേതാവ് വസീഫിന്റെ ഭാര്യയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം. വിവിധ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെ വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം.   ന്യൂസ് മലയാളം ചാനലിന്റെ കാര്‍ഡെന്ന തരത്തില്‍ പ്രചരിക്കുന്ന ഒരു ചിത്രത്തില്‍ വി വസീഫ്  സംഭവത്തില്‍ മാപ്പുപറഞ്ഞതായും നല്‍കിയിട്ടുണ്ട്. 

Fact-check: 

പ്രചാരണം വ്യാജമാണെന്നും എഡിറ്റ് ചെയ്ത കാര്‍ഡുകളാണ് പ്രചരിക്കുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

ന്യൂസ് മലയാളം ചാനലിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളാണ് ആദ്യം പരിശോധിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചാനല്‍ പങ്കിട്ട വാര്‍ത്താകാര്‍ഡ് ലഭിച്ചു. പ്രചരിക്കുന്ന ആദ്യത്തെ കാര്‍ഡുമായി താരതമ്യം ചെയ്തതോടെ ഇത് എഡിറ്റ് ചെയ്തതാണെന്ന് വ്യക്തമായി. 

തുടര്‍ന്ന് ന്യൂസ് മലയാളം ചാനലുമായി ബന്ധപ്പെട്ടു. ഇത്തരമൊരു കാര്‍ഡ് നല്‍കിയിട്ടില്ലെന്നും ചാനലിന്റെ ലോഗോ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. വ്യാജപ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ വി വസീഫിന്റെ പ്രതികരണമുള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വാര്‍ത്തയും അവര്‍ പങ്കുവെച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി വി വസീഫ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട സന്ദേശവും ലഭിച്ചു. 

ഇതോടെ പ്രചാരണം വ്യാജമാണെന്നും എഡിറ്റ് ചെയ്ത വാര്‍ത്താകാര്‍ഡുകളാണ് പ്രചരിക്കുന്നതെന്നും വ്യക്തമായി. 

Fact Check: Video shows Ukraine’s recent strike on Russia’s Kuibyshev oil refinery? No, here are the facts

Fact Check: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനത്തില്‍ ബുര്‍ജ് ഖലീഫയില്‍ ആശംസ? വീഡിയോയുടെ സത്യമറിയാം

Fact Check: இரு கைகளும் இல்லாத பெண் ஜிம்னாஸ்டிக்ஸ் செய்யும் வைரல் காணொலி உண்மையா?

Fact Check: ದೆಹಲಿಯಲ್ಲಿ ಮಳೆಯ ನಡುವೆಯೂ ಮುಖ್ಯ ಚುನಾವಣಾ ಆಯುಕ್ತರ ವಿರುದ್ಧ ಪ್ರತಿಭಟನೆ? ಇಲ್ಲ, ಇದು ಹಳೆಯ ವಿಡಿಯೊ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్