Malayalam

Fact Check: സുപ്രഭാതം വൈസ് ചെയര്‍മാന് സമസ്തയുമായി ബന്ധമില്ലെന്ന് ജിഫ്രി തങ്ങള്‍? വാര്‍‍ത്താകാര്‍ഡിന്റെ സത്യമറിയാം

പാലക്കാട് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. സരിന് അനുകൂലമായ പരസ്യം പ്രസിദ്ധീകരിച്ചത് വിവാദമായതിന് പിന്നാലെ സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദിന് സമസ്തയുമായി ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താകാര്‍ഡിന്റെ രൂപത്തിലാണ് പ്രചാരണം.

HABEEB RAHMAN YP

പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ. സരിനുവേണ്ടിയുള്ള സിപിഐഎം പരസ്യം സുപ്രഭാതം ദിനപത്രത്തില്‍ നല്‍കിയത് വിവാദമായതിന് പിന്നാലെ സംഭവത്തില്‍ സമസ്തയ്ക്ക് ബന്ധമില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സുപ്രഭാതം വൈസ് ചെയര്‍മാന്‍ സൈനുല്‍ ആബിദ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ തള്ളിപ്പറഞ്ഞുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താകാര്‍ഡിന്റെ രൂപത്തില്‍ ജിഫ്രി തങ്ങളുടെ ചിത്രസഹിതം പ്രചരിക്കുന്ന കാര്‍ഡില്‍ സൈനുല്‍ ആബിദിന് സമസ്തയുമായി ബന്ധമില്ലെന്നാണ് അവകാശവാദം.

Fact-check: 

പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വാര്‍ത്താകാര്‍ഡ് വ്യാജമാണെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന കാര്‍ഡില്‍ ജിഫ്രി തങ്ങളുടെ പേരിന് ഉപയോഗിച്ചിരിക്കുന്ന ഫോണ്ടും മറ്റ് വാക്യങ്ങള്‍ എഴുതിയിരിക്കുന്ന ഫോണ്ടും തമ്മിലെ വ്യത്യാസമാണ് ആദ്യം പരിശോധിച്ചത്. ഇത് കാര്‍ഡ് എഡിറ്റ് ചെയ്തതാകാമെന്ന സൂചന നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇത്തരമൊരു കാര്‍ഡ് പങ്കുവെച്ചിട്ടില്ലെന്നും 2024 ജൂണ്‍ 26ന് പങ്കുവെച്ച മറ്റൊരു കാര്‍ഡ് എഡിറ്റ് ചെയ്താണ് പ്രചാരണമെന്നും വ്യക്തമായി.

സമസ്ത സ്ത്രീവിദ്യാഭ്യാസത്തിന് എതിരല്ലെന്ന പ്രസ്താവനയോടെ ഈ വിഷയത്തില്‍ സമസ്തയുടെ നിലപാട് വ്യക്തമാക്കി ജിഫ്രി തങ്ങള്‍ നടത്തിയ പ്രതികരണത്തെ ആധാരമാക്കിയാണ് 2024 ജൂണ്‍ 26ന് ഏഷ്യാനെറ്റ് ന്യൂസ് ഈ കാര്‍ഡ് പങ്കുവെച്ചിരിക്കുന്നത്. ഇതിലെ പ്രധാന ഉള്ളടക്കവും തിയതിയും മാറ്റിയാണ് വ്യാജ പ്രചാരണമെന്ന് ഇതോടെ  സ്ഥിരീകരിക്കാനായി.

സുപ്രഭാതത്തില്‍ പരസ്യം നല്കിയതുമായി ബന്ധപ്പെട്ട് ജിഫ്രി തങ്ങള്‍ പ്രതികരണം നടത്തിയതായി മറ്റ് മാധ്യമറിപ്പോര്‍ട്ടുകളും കണ്ടെത്താനായില്ല.

ഇതോടെ പ്രചാരണം വ്യാജമാണെന്ന് സ്ഥിരീകരിച്ചു. 

Fact Check: Humayun Kabir’s statement on Babri Masjid leads to protest, police action? Here are the facts

Fact Check: താഴെ വീഴുന്ന ആനയും നിര്‍ത്താതെ പോകുന്ന ലോറിയും - വീഡിയോ സത്യമോ?

Fact Check: ஜப்பானில் ஏற்பட்ட நிலநடுக்கம் என்று பரவும் காணொலி? உண்மை என்ன

Fact Check: ಅಯೋಧ್ಯೆಯ ರಾಮ ಮಂದಿರದ ಧರ್ಮ ಧ್ವಜದ ಮೇಲೆ ಕಪಿ ಎಂದು ಎಐ ವೀಡಿಯೊ ವೈರಲ್

Fact Check: శ్రీలంక వరదల్లో ఏనుగు కుక్కని కాపాడుతున్న నిజమైన దృశ్యాలా? కాదు, ఇది AI-జనరేటెడ్ వీడియో