Malayalam

Fact Check: റമദാനില്‍ യാചകരെന്ന വ്യാജേന ഉത്തരേന്ത്യന്‍ സംഘങ്ങളെത്തുന്നുവെന്ന് കേരള പൊലീസ് ജാഗ്രതാ സന്ദേശം നല്‍കിയോ?

നോമ്പുകാലമായതോടെ ഉത്തരേന്ത്യയില്‍നിന്ന് വന്‍തോതില്‍ ആളുകള്‍ കേരളത്തിലേക്ക് യാചകരെന്ന വ്യാജേന എത്തുന്നുവെന്നും ഇവര്‍ ക്രിമിനലുകളാണെന്നും ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കിയതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം.

HABEEB RAHMAN YP

റമദാന്‍ കാലമായതോടെ ഇസ്ലാം മതവിശ്വാസികള്‍ക്ക് ആരാധനയുടെയും വ്രതാനുഷ്ഠാനത്തിന്റെയും കാലമാണ്. ദാനധര്‍മങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്പിക്കുന്ന ഈ മാസം മുന്നില്‍കണ്ട് യാചകരെന്ന വ്യാജേന ഉത്തരേന്ത്യയില്‍നിന്ന് ക്രിമിനലുകള്‍ കേരളത്തിലെയത്തിയതായാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ചില പ്രതീകാത്മക ചിത്രങ്ങളടക്കം ചേര്‍ത്ത് കേരള പൊലീസ് നല്‍കുന്ന ജാഗ്രതാ സന്ദേശമെന്ന നിലയിലാണ് പ്രചാരണം. യാചകരെന്ന വ്യാജേന എത്തുന്നത് ക്രിമിനില്‍ സംഘമാണെന്നും ഇത്തരത്തില്‍ ഒരു ലക്ഷത്തോളം പേര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും സന്ദേശത്തിലുണ്ട്. പൊലീസിന്റെ ഔദ്യോഗിക സന്ദേശമെന്ന തരത്തില്‍ വീട് പൂട്ടി പോകുന്നവര്‍ പോല്‍ ആപ്പില്‍ അറിയിക്കണമെന്ന നിര്‍ദേശവും സന്ദേശത്തില്‍ കാണാം

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വര്‍ഷങ്ങളായി പ്രചരിക്കുന്ന വ്യാജപ്രചാരണമാണിതെന്നും അന്വേഷണത്തില്‍ വ്യക്തമായി. 

പ്രചരിക്കുന്ന സന്ദേശത്തിലെ പ്രസക്ത കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ 9 വര്‍ഷങ്ങള്‍ക്ക് മുന്‍പുമുതല്‍ ഇതേ സന്ദേശം റമദാന്‍ സമയത്ത് പ്രചരിക്കുന്നതായി കണ്ടെത്തി. 

തുടര്‍ന്ന് കേരള പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ചു. ഇത്തരമൊരു അറിയിപ്പും അതുവഴി നല്‍കിയതായി കണ്ടെത്താനായില്ല. മാത്രവുമല്ല, പ്രചരിക്കുന്ന സന്ദേശം കേരള പൊലീസ് നല്‍കിയതല്ലെന്ന് വിശദീകരിച്ച് പങ്കിട്ട പോസ്റ്റും ലഭിച്ചു. 

തുടര്‍ന്ന് അന്തിമ സ്ഥിരീകരണത്തിനായി കേരളപൊലീസ് മീഡിയ സെന്ററുമായി ബന്ധപ്പെട്ടു. അവരുടെ പ്രതികരണം: 

“വര്‍ഷങ്ങളായി നോമ്പുകാലത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശമാണിത്. ഇത് കേരള പൊലീസ് നല്‍കിയ സന്ദേശമല്ലെന്ന് പലകുറി വ്യക്തമാക്കിയതാണ്. ഇതില്‍ പറയുന്ന കണക്കുകള്‍ക്കും അവകാശവാദങ്ങള്‍ക്കും വസ്തുതാപരമായ അടിസ്ഥാനമില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് യാചകര്‍ കേരളത്തില്‍ ഏല്ലാ കാലത്തും വരാറുണ്ട്. അവരെല്ലാം കുറ്റവാളികളാണെന്ന് പറയാനാവില്ല. പോല്‍ ആപ്പ് സംബന്ധിച്ച് സന്ദേശത്തില്‍ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ ഏറെക്കുറെ സത്യമാണ്. ഇത് ആളുകള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അതേസമയം ഇത്തരം വ്യാജപ്രചാരണങ്ങളില്‍നിന്ന് ജനങ്ങള്‍ വിട്ടുനില്‍ക്കണം.”

ഇതോടെ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമായി. 

Fact Check: Video shows Ukraine’s recent strike on Russia’s Kuibyshev oil refinery? No, here are the facts

Fact Check: കൊല്‍ക്കത്തയില്‍ വിമാനത്താവളത്തിനായി മുസ്ലിം പള്ളി പൊളിക്കുന്ന ദൃശ്യങ്ങള്‍? വീഡിയോയുടെ സത്യമറിയാം

Fact Check: இரு கைகளும் இல்லாத பெண் ஜிம்னாஸ்டிக்ஸ் செய்யும் வைரல் காணொலி உண்மையா?

Fact Check: ದೆಹಲಿಯಲ್ಲಿ ಮಳೆಯ ನಡುವೆಯೂ ಮುಖ್ಯ ಚುನಾವಣಾ ಆಯುಕ್ತರ ವಿರುದ್ಧ ಪ್ರತಿಭಟನೆ? ಇಲ್ಲ, ಇದು ಹಳೆಯ ವಿಡಿಯೊ

Fact Check: ఢిల్లీలో సీఈసీ జ్ఞానేశ్ కుమార్‌కు వ్యతిరేకంగా నిరసనా? కాదు, పాత వీడియో వైరల్