Malayalam

Fact Check: കര്‍ഷകസമരത്തിന് പിന്നില്‍ ഖലിസ്ഥാന്‍ വാദികളോ? ചിത്രത്തിന്റെ വസ്തുതയറിയാം

HABEEB RAHMAN YP

കര്‍ഷകസമരത്തിന് പിന്നില്‍ ഖലിസ്ഥാന്‍വാദികളാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. ഖലിസ്ഥാന്‍ എന്ന രാജ്യമുണ്ടാക്കാനായി കര്‍ഷകരെ മുന്‍നിര്‍ത്തി നടത്തുന്ന സമരമാണിതെന്ന ആരോപണത്തോടെയാണ് പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ചിലരുടെ ചിത്രസഹിതം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം

കോണ്‍ഗ്രസ് പിന്തുണയോടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖലിസ്ഥാന്‍ വിഘടനവാദികള്‍ നടത്തുന്ന സമരമാണിതെന്ന അടിക്കുറിപ്പോടെയും ഇതേ ചിത്രം പ്രചരിക്കുന്നുണ്ട്.

Fact Check: 

ചിത്രത്തില്‍‌ ‘We want Khalistan’ എന്ന മുദ്രാവാക്യമെഴുതിയ പ്ലക്കാര്‍ഡ് കൈയ്യിലേന്തി നില്‍ക്കുന്ന ഒരാളെക്കാണാം. പ്ലക്കാര്‍ഡിന് താഴെ ‘സിഖ് യൂത്ത് ഫെഡറേഷന്‍’എന്നെഴുതിയത് കാണാം. ഇതാണ് കര്‍ഷകസമരവുമായി ഈ ചിത്രത്തിന് ബന്ധമുണ്ടോ എന്ന സംശയത്തിലേക്ക് നയിച്ചത്. 

റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഈ ചിത്രം നിരവധി മാധ്യമറിപ്പോര്‍ട്ടുകളില്‍ ഉപയോഗിച്ചതായി കണ്ടെത്തി. 2016 മുതല്‍ 2023 വരെ നിരവധി ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളില്‍‌ ഈ ചിത്രം ഉപയോഗിച്ചതായി കാണാം. 

ഇതിലെ ഏതാനും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു. 2016 ലെ ഒരു റിപ്പോര്‍ട്ടില്‍ ഉപയോഗിച്ച ചിത്രത്തിന് Getty Images നാണ് കടപ്പാട് നല്‍കിയിരിക്കുന്നത്. 

അതേസമയം Asia Times നല്‍കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ ക്രെഡിറ്റായി AFP എന്ന് നല്‍കിയതായി കണ്ടെത്തി.

തുടര്‍ന്ന് ഈ കീവേഡുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം AFP യുടെ ഫോട്ടോഗ്രാഫര്‍ നരീന്ദര്‍നാനു പകര്‍ത്തിയതാണെന്ന് വ്യക്തമായി. 

Getty Images വെബ്സൈറ്റില്‍ 2013 ജൂണ്‍ ആറിനാണ് ചിത്രം ചേര്‍ത്തിരിക്കുന്നത്. ചിത്രത്തിനൊപ്പം നല്‍കിയ വിവരണത്തിന്റെ സംഗ്രഹം ഇപ്രകാരമാണ്: 

സ്വതന്ത്ര സിഖ് രാജ്യമെന്ന ആവശ്യവുമായി തീവ്ര സിഖ് സംഘടനകള്‍ 2013 ജൂണ്‍ ആറിന് പഞ്ചാബിലെ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തില്‍ നടത്തിയ പ്രതിഷേധം. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ 29-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. 

ചിത്രത്തിന്റെ വിശദാംശങ്ങളില്‍ AFP ഫോട്ടോഗ്രാഫറുടെ പേരും തിയതിയും ഉള്‍പ്പെടെ വിവരങ്ങളും കാണാം. ഇതോടെ ചിത്രത്തിന് പത്ത് വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും നിലവിലെയോ നേരത്തെ നടന്നതോ ആയ കര്‍ഷകസമരങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.

Fact Check: 2022 video of Nitish Kumar meeting Lalu Yadav resurfaces in 2024

Fact Check: തകര്‍ന്ന റോഡുകളില്‍ വേറിട്ട പ്രതിഷേധം - ഈ വീഡിയോ കേരളത്തിലേതോ?

Fact Check: “கோட்” திரைப்படத்தின் திரையிடலின் போது திரையரங்கிற்குள் ரசிகர்கள் பட்டாசு வெடித்தனரா?

నిజమెంత: పాకిస్తాన్ కు చెందిన వీడియోను విజయవాడలో వరదల విజువల్స్‌గా తప్పుడు ప్రచారం చేశారు

Fact Check: ಚೀನಾದಲ್ಲಿ ರೆಸ್ಟೋರೆಂಟ್​ನಲ್ಲಿ ನಮಾಜ್ ಮಾಡಿದ್ದಕ್ಕೆ ಮುಸ್ಲಿಂ ವ್ಯಕ್ತಿ ಮೇಲೆ ಹಲ್ಲೆ ಎಂಬ ವೀಡಿಯೊ ಸುಳ್ಳು