Malayalam

Fact Check: കര്‍ണാടകയില്‍ കടകളുടെ ഇംഗ്ലീഷ് ബോര്‍ഡുകള്‍ തകര്‍ക്കുന്നതാര്?

ഏതാനും പേര്‍ സംഘം ചേര്‍ന്ന് റോഡരികിലെ കടകളുടെ ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇംഗ്ലീഷിന് പകരം സംസ്കൃതം ആവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും അവകാശവാദങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

HABEEB RAHMAN YP

കര്‍ണാടകയില്‍ കടകളുടെ ഇംഗ്ലീഷ് ബോര്‍ഡുകള്‍ ഏതാനുംപേര്‍ സംഘംചേര്‍ന്ന് നശിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും ഇംഗ്ലീഷിന് പകരം സംസ്കൃതം വേണമെന്നതാണ് അവരുടെ ആവശ്യമെന്നുമാണ് വീഡിയോയ്ക്കൊപ്പമുള്ള അവകാശവാദം. 

അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന അവകാശവാദത്തോടെയും നിരവധി പേര്‍ വീഡിയോ പങ്കുവെയ്ക്കുന്നുണ്ട്.

Fact-check: 

വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചെങ്കിലും ദൃശ്യങ്ങളിലുള്ളത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് സ്ഥിരീകരിക്കാവുന്ന സൂചനകളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ റിവേഴ്സ് ഇമേജ് പരിശോധനയില്‍ ഇന്ത്യാടുഡേ വെബ്സൈറ്റില്‍ 2023 ഫെബ്രുവരി 23ന് ഈ വീഡിയോ ഒരു വാര്‍ത്തയ്ക്കൊപ്പം പ്രസിദ്ധീകരിച്ചതായി കണ്ടെത്തി.

ബംഗലൂരുവിലെ ബൃഹത് ബംഗലൂരു മഹാനഗര പാലികെ (BBMP) യുടെ ഭാഷാ അനുപാതം 60:40 ആക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് അക്രമമെന്നാണ് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇംഗ്ലീഷിനുമേല്‍ കന്നഡയ്ക്ക് ആധിപത്യം ഉറപ്പാക്കണമെന്ന ആവശ്യത്തോടെ നേരത്തെയും ഇത്തരത്തില്‍ സമരങ്ങള്‍ ഉണ്ടായിരുന്നു. 2023 ഫെബ്രുവരി 28 നകം പൊതു ഇടങ്ങളിലെ കടകളുടെ ബോര്‍ഡുകള്‍ ഉള്‍പ്പെടെ അടയാളബോര്‍ഡുകളില്‍ 60 ശതമാനം കന്നഡയിലായിരിക്കണമെന്നാണ് ആവശ്യം. ഇത് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് നിശ്ചിത സമയപരിധി അവസാനിക്കുന്നതിന് മുന്‍പുതന്നെ BBMP യുടെ ഭാഗമായ ഒരുസംഘം പേര്‍ ബോര്‍ഡുകള്‍ നശിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

തുടര്‍ന്ന് ഈ സൂചന ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ലഭ്യമായി. One India നല്‍കിയ റിപ്പോര്‍ട്ടിലും ഇതിനെ സാധൂകരിക്കുന്ന വിവരങ്ങള്‍ കാണാം. 

അതേസമയം ചില റിപ്പോര്‍ട്ടുകളില്‍ കന്നഡ ആക്ടിവിസ്റ്റുകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സമയപരിധി അവസാനിക്കുന്നതിന് മുന്‍പ് ബോര്‍ഡുകള്‍ നശിപ്പിച്ചതില്‍‌ ഇതിന് നിര്‍ദേശം നല്‍കിയ BBMPയുടെ ഭാഗമായ ആരോഗ്യ ഓഫീസറെ BBMP അധികൃതര്‍ സസ്പെന്‍ഡ് ചെയ്തതായി ഡെക്കാന്‍ ഹെരാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

കന്നഡ ആധിപത്യമെന്ന ആവശ്യവുമായി നേരത്തെയും BBMP യും മറ്റ് കന്നഡ അനുകൂല കൂട്ടായ്മകളും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച മാധ്യമറിപ്പോര്‍‍‍ട്ടുകളും ലഭിച്ചു. 

ഇതോടെ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത് സംഘപരിവാര്‍ പ്രവര്‍ത്തകരല്ലെന്ന് വ്യക്തമായി. കന്നഡ ഭാഷയ്ക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യവുമായി ബംഗലൂരുവില്‍ BBMP അധികൃതരാണ് ഇംഗ്ലീഷ് ബോര്‍ഡുകള്‍ തകര്‍ത്തതെന്നും വീഡിയോയ്ക്ക് സംഘപരിവാറുമാായോ സംസ്കൃതഭാഷയുമായോ ബന്ധമില്ലെന്നും സ്ഥിരീകരിച്ചു. 

Fact Check: Pro-Palestine march in Kerala? No, video shows protest against toll booth

Fact Check: ഓണം ബംപറടിച്ച സ്ത്രീയുടെ ചിത്രം? സത്യമറിയാം

Fact Check: யோகி ஆதித்யநாத்தை ஆதரித்து தீப்பந்தத்துடன் பேரணி நடத்தினரா பொதுமக்கள்? உண்மை என்ன

Fact Check: Christian church vandalised in India? No, video is from Pakistan

Fact Check: ಕಾಂತಾರ ಚಾಪ್ಟರ್ 1 ಸಿನಿಮಾ ನೋಡಿ ರಶ್ಮಿಕಾ ರಿಯಾಕ್ಷನ್ ಎಂದು 2022ರ ವೀಡಿಯೊ ವೈರಲ್