Malayalam

Fact Check: കേരളത്തില്‍ മോദിഭരണമെന്ന് എംവി ഗോവിന്ദന്‍? വീഡിയോയുടെ പശ്ചാത്തലമറിയാം

ഭരണകൂടത്തിന്റെ ഭാഗമാണ് പൊലീസെന്നും കേരളത്തില്‍ മോദിഭരണമാണെന്നും എംവി ഗോവിന്ദന്‍ പറയുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കുന്നുവെന്ന അവകാശവാദത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണകൂടത്തിന്റെ  ഭാഗമാണ് പൊലീസെന്നും കേരളത്തില്‍ മോദിഭരണമാണെന്നും എംവി ഗോവിന്ദന്‍ പറയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്

Fact-check:  

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കേന്ദ്രനിയമത്തെക്കുറിച്ച് പരാമര്‍ശിക്കവെ അഞ്ചുവര്‍ഷത്തോളം മുന്‍പ് എംവി ഗോവിന്ദന്‍ പറഞ്ഞ ദൃശ്യമാണ് പ്രചരിക്കുന്നതെന്നും സൗത്ത് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. 


സെക്കന്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ പരിശോധിച്ചതോടെ ഇത് മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്ത ദൃശ്യങ്ങളാണെന്ന് വ്യക്തമായി.  കീവേഡുകളുപയോഗിച്ച് മനോരമ ന്യൂസിന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ പരിശോധനയില്‍ 2020 ജനുവരി 24ന് പങ്കുവെച്ച വാര്‍ത്താറിപ്പോര്‍ട്ട് ലഭിച്ചു.

കോഴിക്കോട്ട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുവാക്കള്‍ക്കെതിരെ UAPA ചുമത്തിയ വിഷയത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം. യുഎപിഎ കേന്ദ്രനിയമമാണെന്നും സംസ്ഥാനഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ലെന്നുമാണ് അദ്ദേഹം പറയുന്നത്: 

നരേന്ദ്രമോദിയുടെ ഭരണകൂടം തന്നെയാണ് കേരളത്തിലും. നരേന്ദ്രമോദിയുടെ ഭരണകൂടം തന്നെയാണ് തമിഴ്നാട്ടിലും. അത് തന്നെയാണ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലാകെ.. ഇന്ത്യയിലാകെ.. ആ ഭരണകൂടത്തിനൊരു വര്‍ഗനിലപാടുണ്ട്. ആ വര്‍ഗനിലപാട് അടിസ്ഥാനപ്പെടുത്തിയുള്ള നിയമനിര്‍മാണങ്ങളും കാര്യങ്ങളുമൊക്കെ വരും.. എല്ലാ നിയമനിര്‍മാണങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ല. നിരവധി നിയമനിര്‍മാണങ്ങളെ ഞങ്ങള്‍ പാര്‍ലമെന്റിലും പുറത്തും എതിര്‍ത്തിട്ടുണ്ട്. ഇനിയും എതിര്‍ക്കും.

വിഷയത്തില്‍ സിപിഐ​എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്റെ നിലപാടിനെതിരെയാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. ഇതുസംബന്ധിച്ച് മനോരമ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടും ലഭ്യമായി.

ഇതോടെ 2020 ല്‍ UAPAയുമായി ബന്ധപ്പെട്ട് എംവി ഗോവിന്ദന്‍ നടത്തിയ പ്രസ്താവനയാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി.

Fact Check: Muslims set fire to Hindu neighbourhood in Bangladesh? No, here are the facts

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: கிரானைட் அதிபர் வீரமணி மீதான போக்சோ வழக்கில் நக்கீரன் கோபால் பேசியதாக பரவும் காணொலியின் உண்மை பின்னணி என்ன?

Fact Check: ಬೇಲ್​ನಿಂದ ಹೊರಬಂದ ಬಳಿಕ ಸ್ವತಂತ್ರ ಭಾರದ್ವಾಜ್ ಅಟ್ಟಾಹಸ ಎಂದು ಹಳೆಯ ವಿಡಿಯೊ ವೈರಲ್

Fact Check: బంగ్లాదేశ్‌లో హిందూ ఉపాధ్యాయురాలిపై అత్యాచారం, హత్య చేసిన ముస్లిం వ్యక్తి? కాదు, ఇది స్క్రిప్టెడ్ వీడియో