Malayalam

Fact Check: സിജെപി സമരവുമായി ബന്ധപ്പെട്ട വിവാദപ്രസ്താവനയില്‍ ടിജി മോഹന്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തോ? ചിത്രത്തിന്റെ സത്യമറിയാം

കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍ മന്ദറില്‍ നടത്തിയ സമരത്തെ അവഹേളിച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയ വലത് രാഷ്ട്രീയ സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ചിത്രമെന്ന നിലയിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണം.

HABEEB RAHMAN YP

ഡല്‍ഹിയിലെ സിജെപി സമരവുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശം നടത്തിയതിന് വലത് രാഷ്ട്രീയ സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം. പദവിയില്‍ താനായിരുന്നെങ്കില്‍‌  സിജെപി സമരത്തെ അടിച്ചമര്‍ത്താന്‍ വെടിയുതിര്‍ക്കുമായിരുന്നുവെന്നും കൊല്ലപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ ശവങ്ങള്‍ ആശുപത്രിയിലെത്തിച്ച് രംഗം ശാന്തമാക്കുമെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ദാസ് പറഞ്ഞിരുന്നു. പിന്നീട് സമരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ അധിക്ഷേപിച്ചും ഇയാള്‍ പരാമര്‍ശം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍‌ പൊലീസ് അദ്ദേഹത്തെ കൈയ്യാമംവെച്ച് ജീപ്പിലേക്ക് കൊണ്ടുപോകുന്നതെന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. 

Fact-check: 

പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പ്രചരിക്കുന്ന ചിത്രം എഐ നിര്‍മിതമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. 

വിവാദ പരാമര്‍ശങ്ങളില്‍ കേസെടുക്കാന്‍ ആഭ്യന്തമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മാധ്യമറിപ്പോര്‍ട്ടുകള്‍ ലഭിച്ചു.    തിരുവനന്തപുരം സൈബർ പൊലീസാണ് കലാപാഹ്വാനത്തിന് കേസെടുത്തതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

എന്നാലല്‍ കേസെടുത്തുവെന്നല്ലാതെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി വിവരങ്ങളൊന്നും റിപ്പോര്‍ട്ടില്‍ കണ്ടെെത്താനായില്ല. സമാന വിവരങ്ങളാണ് മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലും കണ്ടെത്തിയത്. 

അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്തകളോ ദൃശ്യങ്ങളോ മറ്റ് മാധ്യമങ്ങളിലും കണ്ടെത്താനായില്ല.  ഇതോടെ ചിത്രം എഐ നിര്‍മിതമാകാമെന്ന സൂചന ലഭിച്ചു. 

തുടര്‍ന്ന് എഐ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ചിത്രം എഐ നിര്‍മിതമാണെന്ന് കണ്ടെത്തി. ചിത്രം ഗൂഗ്ള്‍ ജെമിനി ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് ഹൈവ് മോഡറേഷനില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ജെമിനി എഐ വെരിഫിക്കേഷനിലും ഇത് സ്ഥിരീകരിച്ചു. 

ട്രൂത്ത്സ്കാന്‍ എന്ന മറ്റൊരു എഐ ഡിറ്റക്ഷന്‍ പ്ലാറ്റ്ഫോമിലും സമാന ഫലമാണ് ലഭിച്ചത്.

ഇതോടെ പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. വിവാദ പ്രസ്താവനയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റുണ്ടായിട്ടില്ലെന്നും പ്രചരിക്കുന്നത് എഐ നിര്‍മിത ചിത്രമാമാണെന്നും സ്ഥിരീകരിച്ചു. 

Fact Check: Police lathicharge youths at Reservation Hatao Andolan? No, here are the facts

Fact Check: ഇത് മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനവ്യൂഹമോ? വീഡിയോയുടെ സത്യമറിയാം

Fact Check: முதல்வர் விஜய்யின் பெற்றோரின் திருமணத்தின் போது அவர் அருகில் இருந்ததாக பரவும் புகைப்படம் உண்மையானதா அல்லது போலியானதா?

Fact Check: ಹೈದರಾಬಾದ್ ರೈಲಿನಲ್ಲಿ ನಮಾಜ್ ಮಾಡುತ್ತಿರುವ ದೃಶ್ಯ ಎಂದು ಉತ್ತರ ಪ್ರದೇಶದ ವೀಡಿಯೊ ವೈರಲ್

Fact Check : ప్రధాని మోదీని దూషించినందుకు తల్లిదండ్రులు కుమార్తెను కొట్టారా? లేదు, వైరల్ వీడియో పాతది