Malayalam

Fact Check: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്ന ഇന്ത്യന്‍ നാവികസേന? വീ‍ഡിയോയുടെ സത്യമറിയാം

ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ മാര്‍ക്കോസ് കമാന്‍ഡോകള്‍ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്ന ദൃശ്യമെന്ന വിവരണത്തോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

HABEEB RAHMAN YP

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്ന ഇന്ത്യന്‍ നാവികസേനയുടെ ദൃശ്യങ്ങളെന്ന വിവരണത്തോടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമായ മാര്‍ക്കോസ് കമാന്‍ഡോകള്‍ 35 സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്ന ദൃശ്യമെന്ന വിവരണത്തോടെ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു കപ്പലില്‍വെച്ച് ചിലര്‍ക്കുനേരെ തോക്കുചൂണ്ടുന്ന യൂണിഫോമണിഞ്ഞ പട്ടാളക്കാരെ കാണാം. 

Fact-check: 

പ്രചരിക്കുന്ന വീഡിയോ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പിടികൂടുന്നതിന്റെയല്ലെന്നും ഒരു സായുധാഭ്യാസത്തിന്റെതാണെന്നും വസ്തുതാപരിശോധനയില്‍ വ്യക്തമായി. 

പ്രചരിക്കുന്ന വീഡിയോയിലെ ചില കീഫ്രെയിമുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സമാന സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തി ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വാര്‍ത്ത ലഭിച്ചു. 2026 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇത് LAMITIYE  എന്ന പേരില്‍ ഇന്ത്യയും സീഷെല്‍സും സംയുക്തമായി നടത്തിയ  സേനാഭ്യാസമാണെന്ന സൂചന ലഭിച്ചു.


ഈ സൂചന ഉപയോഗിച്ച് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രസ്തുത സായുധാഭ്യാസം സംബന്ധിച്ച് 2026 മാര്‍ച്ച് 15 ന് ആകാശവാണിയുടെ ന്യൂസ് ഓണ്‍ എയര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ട് ലഭിച്ചു. ദി ഹിന്ദുവും ഇതുമായി  ബന്ധപ്പെട്ട റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 

ഇന്ത്യന്‍ സേനയും സീഷെല്‍സ് പ്രതിരോധ സേനയും സംയുക്തമായി സീഷെല്‍സില്‍ സംഘടിപ്പിച്ചതാണ് സംയുക്ത സേനാഭ്യാസമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോ ഇതുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ക്കായി പരിശോധന നടത്തി. ഇതോടെ ഇന്ത്യടുഡേ യൂട്യൂബ് ഷോര്‍ട്സ് ആയി പങ്കിട്ട വീഡിയോ ലഭിച്ചു. LAMITIYE 2026 സൈനികാഭ്യാസത്തിന്റെ ദൃശ്യങ്ങളെന്ന നിലയിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 

ഇന്ത്യന്‍ സേനയും സീഷെല്‍സ് പ്രതിരോധ സേനയും സംയുക്തമായി സീഷെല്‍സില്‍ സംഘടിപ്പിച്ചതാണ് സംയുക്ത സേനാഭ്യാസമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

തുടര്‍ന്ന് പ്രചരിക്കുന്ന വീഡിയോ ഇതുമായി ബന്ധപ്പെടുത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ക്കായി പരിശോധന നടത്തി. ഇതോടെ ഇന്ത്യടുഡേ യൂട്യൂബ് ഷോര്‍ട്സ് ആയി പങ്കിട്ട വീഡിയോ ലഭിച്ചു. LAMITIYE 2026 സൈനികാഭ്യാസത്തിന്റെ ദൃശ്യങ്ങളെന്ന നിലയിലാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 

Fact Check: Muslims set fire to Hindu neighbourhood in Bangladesh? No, here are the facts

Fact Check: നേപ്പാളില്‍ പ്രളയത്തിനിടെ ഡാം തകരുന്ന ദൃശ്യം? വീഡിയോയുടെ സത്യമറിയാം

Fact Check: கிரானைட் அதிபர் வீரமணி மீதான போக்சோ வழக்கில் நக்கீரன் கோபால் பேசியதாக பரவும் காணொலியின் உண்மை பின்னணி என்ன?

Fact Check: ಬೇಲ್​ನಿಂದ ಹೊರಬಂದ ಬಳಿಕ ಸ್ವತಂತ್ರ ಭಾರದ್ವಾಜ್ ಅಟ್ಟಾಹಸ ಎಂದು ಹಳೆಯ ವಿಡಿಯೊ ವೈರಲ್

Fact Check: బంగ్లాదేశ్‌లో హిందూ ఉపాధ్యాయురాలిపై అత్యాచారం, హత్య చేసిన ముస్లిం వ్యక్తి? కాదు, ఇది స్క్రిప్టెడ్ వీడియో